Sri Lanka includes India, China in free visa on arrival service stopped after Easter Sunday Bombings: ഈസ്റ്റര്‍ ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മന്ദഗതിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായ് ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍’ ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി ശ്രീലങ്ക. 258 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിനത്തിലെ ചാവേർ ആക്രമണത്തിന് പിന്നാലെ 39 രാജ്യങ്ങളിലെ പൗരന്മാർക്ക് ‘ഓണ്‍ അറൈവല്‍’ വിസ നൽകാനുള്ള പദ്ധതി ഏപ്രില്‍ മുതല്‍ ശ്രീലങ്ക താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഏപ്രില്‍ 21ന് ഒമ്പത് ചാവേറുകള്‍ മൂന്ന് ക്രൈസ്തവദേവാലയങ്ങളിലും ആഢംബര ഹോട്ടലുകളിലുമായ് നടത്തിയ ആക്രമണം, രാജ്യം കണ്ടതില്‍ വച്ചേറ്റവും ഭീകരമായിരുന്നു. ഐ.എസ് തീവ്രവാദികള്‍‌ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും, പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷ്ണല്‍ തഹ്്വീദ് ജമാഅത്തിനെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്.

Sri lanka, sri lanka blast, sri lanka president, sri lanka church blasts, sri lanka bombings, world news, indian express news

Read in English: Sri Lanka includes India, China in free visa on arrival service stopped after Easter Sunday bombings

39 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം ഓഗസ്റ്റ് ഒന്ന് മുതല്‍ നീക്കം ചെയ്യുമെന്നും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള സേവനം വിപുലീകരിച്ചിട്ടുണ്ടെന്നും വിനോദസഞ്ചാരത്തിന്‍റെയും ക്രൈസ്തവ കാര്യങ്ങളുടെയും ചുമതലയുള്ള മന്ത്രി ജോണ്‍ അമരതുംഗെ അറിയിച്ചതായ് ന്യൂസ് പോര്‍ട്ടലായ ശ്രീലങ്കന്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും ചൈനയും നേരത്തെ ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. നിരവധി യൂറോപ്യന്‍ രാജ്യങ്ങളെ വിസ ഫീസില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തെ തുടര്‍ന്ന് തീരുമാനം നടപ്പാക്കുന്നത് വൈകുകയായിരുന്നുവെന്ന് ചൊവ്വാഴ്ച ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവേ അമരതുംഗെ പറഞ്ഞു.

തായ്്ലാന്‍ഡ്, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, യു.കെ, യു.എസ്, ജപ്പാന്‍, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ്, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.

 

മേയ് ഒന്നിന് പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതി ജിഹാദി ആക്രമണത്തെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019 ഏപ്രിലില്‍ ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ 7.5ശതമാനം കുറവുണ്ടായതായ് ശ്രീലങ്കന്‍ വിനോദസഞ്ചാര പുരോഗമന വിഭാഗം, ആക്രമണത്തിന് ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് മുതൽ ഒക്ടോബർ വരെയുള്ള ആറ് മാസത്തെ ഓഫ് സീസൺ കാലയളവിൽ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വലിയ സംരഭത്തിന്‍റെ ഭാഗമായിരുന്നു വിസ ഓൺ അറൈവല്‍ പദ്ധതിയുടെ പൈലറ്റ് പദ്ധതി.

2019ലെ ആദ്യ മൂന്ന് മാസങ്ങളിൽ 7,40,600 വിദേശ വിനോദ സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിച്ചേര്‍ന്നത്. ഏകദേശം 450,000 ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സന്ദര്‍ശിച്ചത്. ഈ വര്‍ഷമത്  ഒരു ദശലക്ഷം കടക്കുമെന്നാണ് ദ്വീപ് രാജ്യം പ്രതീക്ഷിച്ചിരുന്നത്.  മൂന്നോ നാലോ മാസത്തിനുള്ളില്‍ വിനോദസഞ്ചാരികളുടെ വരവ് പൂര്‍ണമായും സാധാരണഗതിയിലേക്കെത്തുമെന്നാണ് വിനോദസഞ്ചാരമേഖള പ്രതീക്ഷിക്കുന്നത്.

“വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവ് നല്ല രീതിയിലാണെന്ന്” ശ്രീലങ്കന്‍ ടൂറിസം പ്രമോഷന്‍ ബ്യൂറോ ചെയര്‍മാന്‍ കിഷു ഗോമസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് പത്ത് ദിവസങ്ങളിലായ് ദിവസേനയെത്തുന്ന സഞ്ചാരികളുടെ എണ്ണം 4,500 കവിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപഭാവിയിൽ വിനോദസഞ്ചാരമേഖലയെ  കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്കെത്തിക്കുന്ന ക്യാംപെയിനുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് ഗോമസ് അറിയിച്ചു.   കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് രാജ്യത്തിന്‍റെ ജി.ഡി.പിയുടെ അഞ്ച് ശതമാനം വിനോദസഞ്ചാരമേഖലയില്‍ നിന്നാണ്

മൂന്ന് ക്രിസ്ത്യൻ പള്ളികളെയും  മൂന്ന് കൊളംബോ ഹോട്ടലുകളെയും ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ 44 വിദേശികൾ ഉൾപ്പെടെ ഇരുന്നൂറ്റിയന്‍പതോളം പേരാണ്  കൊല്ലപ്പട്ടത്. 37 വിദേശികള്‍ ഉള്‍പ്പെടെ 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നേരത്തെ ബുക്ക് ചെയ്തിരുന്ന 70ശതമാനം ആളുകള്‍ ആക്രമണത്തെ തുടര്‍ന്ന് വരവ് റദ്ദാക്കിയതായ് വിനോദസഞ്ചാരമേഖലയിലെ അധികൃതര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook