scorecardresearch

ട്രാക്‌ടർ മൽസരത്തിനിടെ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നുവീണു- വീഡിയോ

ട്രാക്ടർ മൽസരം കാണാൻ നൂറുകണക്കിന് പേർ ഷെഡ്ഡിന്റെ മേൽക്കൂരയിൽ വലിഞ്ഞു കയറിയതാണ് അപകടത്തിന് ഇടയാക്കിയത്

ട്രാക്ടർ മൽസരം കാണാൻ നൂറുകണക്കിന് പേർ ഷെഡ്ഡിന്റെ മേൽക്കൂരയിൽ വലിഞ്ഞു കയറിയതാണ് അപകടത്തിന് ഇടയാക്കിയത്

author-image
WebDesk
New Update
ട്രാക്‌ടർ മൽസരത്തിനിടെ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നുവീണു- വീഡിയോ

ജയ്‌പൂർ: രാജസ്ഥാനിൽ സ്റ്റേഡിയത്തിലെ തകര ഷെഡ്ഡ് തകർന്നുവീണ് 17 പേർക്ക് പരുക്കേറ്റു. ട്രാക്ടർ മൽസരം കാണാൻ നൂറുകണക്കിന് പേർ ഷെഡ്ഡിന്റെ മേൽക്കൂരയിൽ വലിഞ്ഞു കയറിയതാണ് അപകടത്തിന് ഇടയാക്കിയത്.

Advertisment

ശ്രീ ഗംഗാധർ ജില്ലയിലെ പദംപൂരിലെ ധർമണ്ടിയിലാണ് ട്രാക്ടർ മൽസരം നടന്നത്. എല്ലാവർഷവും ഇവിടെ മൽസരം നടക്കാറുണ്ട്. മൽസരം കാണാനായി നൂറുകണക്കിന് പേർ എത്തിയിരുന്നു. മൽസരം കൂടുതൽ വ്യക്തമായി കാണുന്നതിനായി നിരവധി പേർ തകര ഷെഡ്ഡിന്റെ മുകളിൽ കയറിയതാണ് അപകടത്തിനിടയാക്കിയത്. കൂടുതൽ പേർ കയറിയതോടെ ഭാരം താങ്ങാനാവാതെ മേൽക്കൂര തകർന്നു വീണു.

'അപകടത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ല. 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്', ശ്രീ ഗംഗാധർ സൂപ്രണ്ട് ഓഫ് പൊലീസ് യോഗേഷ് യാദവ് പറഞ്ഞു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Advertisment

അതേസമയം, മൽസരം നടത്തുന്നതിന് സംഘാടകർ പ്രാദേശിക ഭരണകൂടത്തിൽനിന്നും അനുമതി വാങ്ങിയിരുന്നില്ലെന്നാണ് വിവരം.

Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: