/indian-express-malayalam/media/media_files/uploads/2018/02/sridevi-main-759.jpg)
Bollywood actress Sridevi during IMC womens wing function in worli. Express photo by Nirmal Harindran, 17th August 2017, Mumbai.
ന്യൂഡൽഹി: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ദുബായിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിലാവും മൃതദേഹം ഇന്ത്യയിലെത്തിക്കുക. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് തിരിച്ചടിയായത്.
ഭർത്താവ് ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വച്ചാണ് മരിച്ചത്. സ്ട്രോക്ക് വന്ന ശ്രീദേവി മുറിക്കകത്തെ ശുചിമുറിയിൽ വീണു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അൽ ഖുസൈസ് ആശുപത്രിയിൽ ശ്രീദേവിയുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനമടക്കമുളള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മോഹിത് മർവായുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ശ്രീദേവിയും കുടുംബവും ഒരാഴ്ചയായി ദുബായിൽ ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ മടങ്ങിയിട്ടും ശ്രീദേവി ദുബായിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിടിഐ റിപ്പോർട്ടുകൾ പ്രകാരം ശ്രീദേവിക്കൊപ്പം ബോണി കപൂറും രണ്ടാമത്തെ മകൾ ഖുഷിയും ഉണ്ടായിരുന്നുവെന്നാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us