മുംബൈ: ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞതു മുതൽ മുംബൈയിലെ അനിൽ കപൂറിന്റെ വീട്ടിലേക്ക് നിരവധി സിനിമാ പ്രവർത്തകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. അനിൽ കപൂറിന്റെ സഹോദരനാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. ഇവിടെയാണ് ഇപ്പോൾ ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയുമുളളത്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ദുബായിലാണ്.

അതേസമയം, ശ്രീദേവിയുടെ മൃതദേഹം ദുബായിൽനിന്നും ഇന്ത്യയിലെത്തിക്കുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നു വൈകിട്ടോടെ മൃതദേഹം മുംബൈയിലെത്തിക്കും. പവൻ ഹാൻസ് ശ്മശാനത്തിലായിരിക്കും സംസ്കാര ചടങ്ങുകളെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ശ്രുതി ഹാസ്സൻ അമ്മ സരികയ്ക്കും സഹോദരി അക്ഷരയ്ക്കും ഒപ്പം അനിൽ കപൂറിന്റെ വസതിയിലെത്തിയപ്പോൾ. (Photo by Varinder Chawla)

ശ്രീദേവിയുടെ സഹതാരം ജയപ്രദ

മാധുരി ദീക്ഷിത്. (Express Photo by Janak Rathod)

കരൺ ജോഹർ. (Express Photo by Janak Rathod)

വെങ്കിടേഷ് ദഗ്ഗുബാട്ടി. (Photo by Varinder Chawla)

ഫർഹാൻ അക്തർ. (Photo by Varinder Chawla)

ശ്രീദേവിയുടെ അടുത്ത സുഹൃത്ത് മനീഷ് മൽഹോത്ര. (Express Photo by Janak Rathod)

തബു. (Photo by Varinder Chawla)

രേഖ. (Photo by Varinde Chawla)

മുംബൈയിലെ ലോഹന്ത്‌വാലയിലെ ശ്രീദേവിയുടെ വസതിക്കു മുന്നിൽ കാത്തുനിൽക്കുന്ന ആരാധകർ. (Photo by Amit Chakravarty)

മുംബൈയിലെ ലോഖണ്ഡ്‌വാല ശ്രീദേവിയുടെ വസതിക്കു മുന്നിൽ കാത്തുനിൽക്കുന്ന ആരാധകർ. (Photo by Amit Chakravarty)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ