scorecardresearch

പരിശോധനാ ഫലങ്ങള്‍ വൈകി; ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sridevi, sridevi death, sridevi age, sridevi death date, sridevi photo, sridevi movie, sridevi ke gana, sridevi song, sridevi film, sridevi death photos, sridevi movie list, sridevi film songs, ശ്രീദേവി

ദുബായ്: അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കില്ല. ദുബായില്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ഇതുവരെയും വരാത്തത് കൊണ്ടാണ് മൃതദേഹം കൊണ്ടുവരാന്‍ വൈകുന്നത്. ഇന്ന് രാത്രിയോടെ മൃതദേഹം എത്തിക്കുമെന്നായിരുന്നും നേരത്തേ വ്യക്തമാക്കിയിരുന്നത്.

Advertisment

മൃതദേഹം ഇന്ന് തന്നെ മുംബയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ഊർജിതമാക്കിയെങ്കിലും നാളെ പുലർച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് പുറത്ത് റിപ്പോർട്ടുകള്‍. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.

മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മുഹൈസിന മെഡിക്കൽ കോളേജിലേക്ക് എംബാം ചെയ്യാനായി അയച്ചു. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ ദുബായിൽ നിന്ന് മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്.

ശ്രീദേവി താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ താമസ മുറിയിലെ ശുചിമുറിയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ശ്രീദേവിയെ ഉടൻതന്നെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

Advertisment

സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തിൽ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനാൽ തന്നെ ഫോറൻസിക് വിഭാഗത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ശ്രീദേവിയെ അവസാനമായി ഒരു നോക്കുകാണാൻ ആശുപത്രിയിലേക്ക് ഇന്ത്യൻ സിനിമാ പ്രേമികൾ വന്നുകൊണ്ടിരിക്കുകയാണ്.

Sridevi Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: