scorecardresearch
Latest News

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടു കിട്ടിയേക്കും

എം​ബാമിങ് ചെയ്തതിനു ശേഷമുള്ള ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനാണ് ശ്രമം

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടു കിട്ടിയേക്കും

ദു​ബായ്: അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാനാവുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ എം​ബാം ചെ​യ്ത​ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാൻ വിട്ടുനൽകുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഖലീജ് ടൈംസാണ്. ദു​ബായ് പൊ​ലീ​സ് ആസ്ഥാനത്തെ ഫോ​റ​ൻ​സി​ക് ഡി​പ്പാ​ർ​ട്ട്‌മെന്റ് മോ​ർ​ച്ച​റി​യിലാണ് മൃ​ത​ദേ​ഹം ഇ​പ്പോ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

മരണകാരണം സംബന്ധിച്ച ആശയകുഴപ്പത്തെ തുടർന്ന് മൃതദേഹം ഉടൻ വിട്ടുനൽകില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ആദ്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്ന് പറഞ്ഞ സംഭവത്തിൽ പിന്നീട് ബാത്ത്റൂമിൽ വീണാണ് മരണമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ ഇന്നലെ ഫോറൻസിക് പരിശോധന ഫലം പുറത്തുവന്നതോടെയാണ് കാര്യങ്ങളിൽ വ്യക്തത വന്നത്. ബാത്ത്റൂമിലെ ബാത്ത്ടബിൽ മുങ്ങിമരിച്ചുവെന്നാണ് പരിശോധനാഫലം.

ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.   ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയെങ്കിലും മറ്റ് മുറിവുകളോ ചതവുകളോ ശരീരത്തിൽ കണ്ടെത്തിയിരുന്നില്ല.

അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന നി​ല​യ്ക്ക് ദു​ബാ​യ് പൊ​ലീ​സ് കേ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യ് പൊ​ലീ​സ് കേ​സ് ദു​ബാ​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് ദു​ബാ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ന്‍റെ ബാത്ത്റൂമിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് റഷീദിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബാത്ത്റൂമിൽ പോയ ശ്രീദേവി 15 മിനിറ്റ് കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മുറിയിലുണ്ടായിരുന്ന ബോണി കപൂർ വാതിൽ തളളിത്തുറന്ന് അകത്ത് കടന്നുവെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ബാത്ത്ടബിൽ വീണുകിടക്കുന്ന നിലയിലായിരുന്നു ശ്രീദേവി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sridevi dead body may bring today to india