കോളംമ്പോ: മഹീന്ദ രജപക്സെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും. റനിൽ വിക്രമസിംഗെ രാജിവച്ച സാഹചര്യത്തിലാണ് മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പുതിയ പ്രസിഡന്റും സഹോദരനുമായ ഗോതബായ രജപക്സെയാണ് മഹീന്ദയെ പ്രധാനമന്ത്രിയായി നിയമിച്ചത്.

രണ്ടു തവണ പ്രസിഡന്റായിരുന്ന ശേഷമാണ് മഹീന്ദ പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്. വ്യാഴാഴ്ച മഹീന്ദ രജപക്സെ സത്യപ്രതിഞ്ജ ചൊല്ലി അധികാരമേൽക്കും. 2020 ഏപ്രിൽ വരെയായിരിക്കും സർക്കാരിന്റെ കാലാവധി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തോൽവി വഴങ്ങിയതിന് പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി. വ്യാഴാഴ്ച പ്രസിഡന്റ് ഗോതബയ രജപക്സെക്ക് രാജി സമർപ്പിക്കുമെന്നും റനിൽ വിക്രമസിംഗെ അറിയിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി നേതൃത്വം നൽകിയ സഖ്യത്തിന്റെ സ്ഥാനാർഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. ശ്രീലങ്ക പൊതുജന പെരുമന പാർട്ടി (എസ്എൽപിപി) സ്ഥാനാർഥിയും മുൻ പ്രതിരോധ സെക്രട്ടറിയുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബയ രാജപക്സെയാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് ഗോതബയ രാജപക്സെ സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പിൽ 52.25 ശതമാനം വോട്ടു നേടിയാണ് രജപക്സെ അധികാരത്തിലെത്തിത്. 2009 ല്‍ അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ കാലത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook