കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കയെ പ്രസിഡന്റ് പുറത്താക്കി. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രധാനമന്ത്രി കൂടിയായ മഹീന്ദ്ര രജപക്‌സെ സത്യപ്രതിജ്ഞ ചെയ്തു.
പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് മുന്നില്‍ രജപക്‌സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി ഭരണകക്ഷിയില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് രജപക്‌സെയുടെ സത്യപ്രതിജ്ഞ. രാജ്യത്തിന്റെ ഭാവിയെ തന്നെ ആശങ്കയിലാക്കുന്നതാണ് പുതിയ സംഭവവികാസം.
”യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് മുന്നണി വിടുകയാണ്’ എന്ന് സിരിസേനയുടെ കാര്‍ഷിക മന്ത്രി മഹീന്ദ അമരവീര അറിയിച്ചു. പ്രധാനമന്ത്രിയോ പ്രസിഡന്റോ വിഷയത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Former Sri Lankan president @PresRajapaksa sworn in as Prime Minister before President Maithripala Sirisena, a development that evolved in the last one or two hours. @IndianExpress pic.twitter.com/HH9Unq3UXL
— Arun Janardhanan (@arunjei) October 26, 2018