കൊളംബോ: കടലിൽ ഒഴുകിപ്പോയ ആനകൾക്ക് തുണയായി ശ്രീലങ്കൻ നേവി. കടലിൽ അകപ്പെട്ടുപോയ രണ്ട് ആനകളെ നേവി രക്ഷപ്പെടുത്തി. രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

നേവിയുടെ പട്രോളിങ് സംഘമാണ് ആനകൾ കടലിൽ ഒഴുകിപ്പോകുന്നത് കണ്ടത്. ഉടൻ തന്നെ മറ്റുളളവരെ വിവരം അറിയിച്ചു. നേവി സംഘം ഉടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബോട്ടിൽ കെട്ടിവലിച്ച് ആനകളെ കരയ്ക്കെത്തിച്ചു. ഇവയെ പിന്നീട് വനത്തിലേക്ക് വിട്ടു.

രണ്ടാഴ്ചയ്ക്കു മുൻപ് സമാനമായ സംഭവം ഉണ്ടായിരുന്നു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്ന് അടിയൊഴുക്കില്‍ പെട്ട ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ