കൊ​ളം​ബോ: ഏ​ക​ദി​ന ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ്ഫോ​ട​നം ന​ട​ന്ന പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. 250ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ൾ​ക്കു ശേ​ഷം ല​ങ്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ആ​ദ്യ ലോ​ക​നേ​താ​വാ​ണ് മോ​ദി. ആ​ക്ര​മ​ണം ന​ട​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ​ത്തി​യ മോ​ദി സ്ഫോ​ട​ന​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു. ഭീകരതയെന്ന ഭീരുത്വം കൊണ്ട് ശ്രീലങ്കയെ തകര്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലങ്ക വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും മോദി വ്യക്തമാക്കി.

മാ​ല​ദ്വീ​പ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹം ല​ങ്ക​യി​ലെ​ത്തി​യ​ത്.​കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി റി​നി​ൽ വി​ക്ര​മ​സിം​ഗ മോ​ദി​യെ സ്വീ​ക​രി​ച്ചു. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിസന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശരാജ്യമാണ് ശ്രീലങ്ക. ശനിയാഴ്ച മാലിദ്വീപിലെത്തിയ മോദി അവിടെ നിന്നും ഇന്നു രാവിലെയാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. 11 മണിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വഹിച്ചുള്ള പ്രത്യേക വിമാനം കൊളംബോ വിമാനത്തിവളത്തില്‍ ലാന്‍ഡ് ചെയ്തു. വൈകിട്ട് ശ്രീലങ്കയില്‍ നിന്നും മടങ്ങും.

Read More: മാലിദ്വീപിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ചു

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ്ര രജപക്സെ, ടിഎന്‍എ നേതാവ് ആര്‍. സംബന്ധന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.

ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ നല്‍കിയാണ് മാലദ്വീപ് മോദിയെ ആദരിച്ചത്. 2019 ഏപ്രിൽ 21നായിരുന്നു ശ്രീലങ്കയിലെ ഭീകരാക്രമണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഈ ദ്വീപരാഷ്ട്രം ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരാക്രമണമാണ് നേരിട്ടത്. വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായാണ് ഇത് മാറിയിട്ടുള്ളത്.

മോദിയുടെ സന്ദർശനം ഒരു ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയാണെന്ന് ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണർ ഓസ്റ്റിൻ ഫെർണാസ് പറയുന്നു. മേഖലയിൽ ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് ശക്തമായൊരു പിന്തുണയാണ് ഉറപ്പായിരിക്കുന്നത്. യാത്ര ചെയ്യാൻ ശ്രീലങ്ക സുരക്ഷിതമായ ഇടമാണെന്ന സന്ദേശം പകരാനും മോദിക്ക് കഴിയുമെന്നാണ് ഫെർണാണ്ടസ് പറയുന്നത്. ശ്രീലങ്കയിലേക്ക് ഇന്ത്യ ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കം ചെയ്യാൻ തങ്ങളാവശ്യപ്പെടുമെന്നും ഫെർണാണ്ടസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook