/indian-express-malayalam/media/media_files/2025/11/28/sri-lanka-2025-11-28-12-17-02.jpg)
ചിത്രം: എക്സ്
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്. രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക മണ്ണിടിച്ചിലിലും ഇതുവരെ 56 പേർ മരണപ്പെട്ടതായാണ് വിവരം. ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച മുതൽ ശ്രീലങ്കയിൽ കാലാവസ്ഥ മോശമായി തുടരുകയാണ്. വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും റോഡുകളും വയലുകളും വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ടു ചെയ്തു. ഇതുവരെ 600 ലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്
തലസ്ഥാന നഗരമായ കൊളംബോയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലായി തേയില തോട്ടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 25-ലധികം പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ 21 പേരെ കാണാതായിട്ടുണ്ട്. 14 പേർക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ കേന്ദ്രം (ഡിഎംസി) അറിയിച്ചു.
Also Read: എംജിആറിന്റെ വിശ്വസ്തൻ ഇനി വിജയ്‌യുടെ വലംകൈ; സെങ്കോട്ടയ്യൻ ടിവികെയിൽ
ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തുകൂടി നീങ്ങുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കയുടെ മധ്യ, വടക്കൻ ഭാഗങ്ങളിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
Also Read: ഊബർ ഡ്രൈവർ കൈ പിടിച്ചു തിരിച്ചു, പൊലീസും സഹായിച്ചില്ല; ദുരനുഭവം വിവരിച്ച് യുവതി
അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി രൂപപ്പെട്ടിരിക്കു്ന ഡിറ്റ് വാ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More: 1800 കോടി, 4000 തൊഴിലാളികൾ, 5 വർഷം; അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതിനു പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us