scorecardresearch

പ്രസിഡന്റിന്റെ നീന്തല്‍ കുളത്തില്‍ പ്രതിഷേധക്കാരുടെ ആഘോഷം; ശ്രീലങ്കയില്‍ സംഭവിക്കുന്നതെന്ത്?

തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റ് ഗൊട്ടബായ രജപക്സെയുടെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടത്

പ്രസിഡന്റിന്റെ നീന്തല്‍ കുളത്തില്‍ പ്രതിഷേധക്കാരുടെ ആഘോഷം; ശ്രീലങ്കയില്‍ സംഭവിക്കുന്നതെന്ത്?

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റ് ഗൊട്ടബായ രജപക്സെയുടെ വസതിയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടത്.

ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് എത്തുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതിഷേധം നേരത്തെ പ്രഖ്യാപിച്ചിരുന്നതായതുകൊണ്ട് പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞു.

രാവിലെയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലെത്തിയത്. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. സംഭവികാസങ്ങള്‍ സാക്ഷ്യം വഹിച്ച ഒരാളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റിന്റെ വസതിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്നെത്തിയ ജനങ്ങളെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. വസതിയിലെ ഓരോ റൂമും പ്രതിഷേധക്കാര്‍ കയ്യടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗൊട്ടാ തിരികെ പോകു എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

പ്രസിഡന്റിന്റെ നീന്തല്‍ കുളം പോലും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല. നീന്തല്‍ കുളത്തില്‍ നീരാടിയായിരുന്നു ഒരു കൂട്ടത്തിന്റെ പ്രതിഷേധം. വസതിയിലെ വസ്തുക്കളൊന്നും പ്രതിഷേധക്കാര്‍ നിശിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേര്‍ക്ക് പ്രതിഷേധത്തിനിടയില്‍പ്പെട്ട് പരിക്കേറ്റിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sri lanka protesters storm presidential palace viral video