കൊളംബൊ: ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയുടെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സര്‍വകക്ഷി സര്‍ക്കാര്‍ അധികാരമേല്ക്കുന്നതിനായാണു റെനില്‍ വിക്രമസിംഗെ രാജിപ്രഖ്യാപനം നടത്തിയത്.
”മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ഉള്‍പ്പെടെ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനായി, സര്‍വകക്ഷി സര്‍ക്കാരിനു വഴിയൊരുക്കാനുള്ള പാര്‍ട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശിപാര്‍ശ അംഗീകരിക്കുന്നു. ഇത് സുഗമമാക്കുന്നതിന് ഞാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കും,” റനില്‍ വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.
പ്രക്ഷോഭകർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി കയ്യേറിയതിനു പിന്നലെയാണു പുതി സംഭവികാസം. പ്രക്ഷോഭകർ വളഞ്ഞതോടെ ഗോട്ടബയ വസതി വിട്ടുപോയി. തുടർന്നാണു റെനില്‍ വിക്രമസിംഗെ സര്‍വകക്ഷിയോഗം വിളിച്ചത്.
പൊലീസ് സുരക്ഷ സേനയും ഉയർത്തിയ ബാരിക്കേഡുകൾ തകർത്ത് ആയിരക്കണക്കിന് പ്രക്ഷോഭകരാണ്കൊളംബോയിലെ വസതിക്കുള്ളിലേക്ക് ഇരച്ചു കയറിയത്. റാലിക്ക് മുന്നോടിയായി തന്നെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയതായി രണ്ട് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
വസതി ആക്രമിക്കുന്നത് പ്രതിഷേധക്കാർ ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തു. രാജപക്സെയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രക്ഷോഭകർ വസതിക്കുളിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ കാണാൻ കഴിയാത്ത വിധം പ്രക്ഷോഭകരെ കൊണ്ട് നിറഞ്ഞിരിക്കുകയുമാണ് വസതിയും പരിസരവും.
പ്രക്ഷോഭത്തിനിടെ രണ്ട് പോലീസുകാരുൾപ്പെടെ 21 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക ന്യൂസ് ചാനലിൽ നിന്നുള്ള ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ ശ്രീലങ്കൻ പതാകകളും ഹെൽമെറ്റുകളും പിടിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറുന്നതായി കാണിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാരെ തടയാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും പ്രകോപിതരായ ജനക്കൂട്ടത്തെ പ്രസിഡന്റിന്റെ വസതിക്ക് ചുറ്റും നിന്ന് തടയാൻ കഴിഞ്ഞിലെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് പറഞ്ഞു.
“ആയിരക്കണക്കിന് പ്രതിഷേധക്കാർ ബാരിക്കേടുകളുടെ തകർത്ത് രാഷ്ട്രപതി ഭവനത്തിന്റെ പ്രധാന കവാടത്തിലെത്തി, വെടിയൊച്ചകൾ കേൾക്കുകയും തുടർച്ചയായി കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്യുന്നു, ” റിപ്പോർട്ടിൽ പറഞ്ഞു.
ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്ന മാർച്ച് മുതൽ രാജപക്സെയുടെ രാജിക്കായി പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നുണ്ട്.