Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ശ്രീലങ്കയിൽ ശക്തമായ പ്രതിഷേധം; സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരാൾ മരിച്ചു

അർജുന രണതുംഗെയുടെ അംഗരക്ഷനാണ് പ്രതിഷേധത്തിനിടെ ഒരാളെ വെടിവച്ച് കൊന്നത്

കൊളംബോ: ശ്രീലങ്കയിൽ ഭരണരംഗത്തുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ ശക്തമായ പ്രതിഷേധം. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനം ആഭ്യന്തര സംഘർഷങ്ങളിലേക്കെത്തി.

ശ്രീലങ്കയിലെ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുന രണതുംഗയുടെ സുരക്ഷ സൈനികരാണ് ഇന്നലെ പ്രതിഷേധക്കാരിൽ ഒരാളെ വെടിവച്ച് കൊന്നത്. തന്നെ വധിക്കാൻ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിയുതിർത്തതെന്നാണ് കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി പറഞ്ഞത്.

അ‍ർജുന രണതുംഗ ഓഫീസിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിവച്ചത്. 34 കാരനായ ഒരാളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷാ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീലങ്കയിൽ പ്രസിഡന്റ് സിരിസേനയുടെ പാർട്ടി ഭരണമുന്നണി വിട്ടത് പൊടുന്നനെയാണ്. എന്നാൽ സ്ഥാനം രാജിവയ്‌ക്കുകയല്ല ഇദ്ദേഹം ചെയ്തത്. പ്രധാനമന്ത്രിയായി വിക്രമസിംഗ തുടരുന്ന സാഹചര്യത്തിൽ തന്നെ സിരിസേന, മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയാക്കി. പാർലമെന്റിൽ തങ്ങൾക്കാണ് ഭൂരിപക്ഷം എന്നാണ് വിക്രമസിംഗ പറയുന്നത്. ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ടൊഴിയാൻ തയ്യാറായിട്ടുമില്ല. ഇതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sri lanka parliament wickremesinghe sirisena rajpakse prime minister

Next Story
അയോധ്യ കേസ്; സുപ്രീം കോടതിയിൽ പുതിയ ബെഞ്ചിന്റെ വാദം കേൾക്കൽ ഇന്നുമുതൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com