scorecardresearch

അദാനിക്ക് ഊര്‍ജ പദ്ധതി: മോദി സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു

നരേന്ദ്ര മോദിയുടെ സമ്മർദമുണ്ടെന്നും വടക്കന്‍ മാന്നാര്‍ ജില്ലയിലെ പുനരുപയോഗ ഊര്‍ജ പദ്ധതി അദാനി ഗ്രൂപ്പിനു നൽകണമെന്നും പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് ആവശ്യപ്പെട്ടതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോയാണ് അവകാശപ്പെട്ടത്

നരേന്ദ്ര മോദിയുടെ സമ്മർദമുണ്ടെന്നും വടക്കന്‍ മാന്നാര്‍ ജില്ലയിലെ പുനരുപയോഗ ഊര്‍ജ പദ്ധതി അദാനി ഗ്രൂപ്പിനു നൽകണമെന്നും പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് ആവശ്യപ്പെട്ടതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോയാണ് അവകാശപ്പെട്ടത്

author-image
WebDesk
New Update
Naredra Modi, Sri Lanka Adani row, Gotabaya Rajapaksa

കൊളംബോ: അദാനി ഗ്രൂപ്പിനു 500 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ പദ്ധതി നല്‍കാന്‍, ഇന്ത്യന്‍ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് ആവശ്യപ്പെട്ടതായി അവകാശപ്പെട്ട ശ്രീലങ്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചു.

Advertisment

സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സി ഇ ബി) ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോയാണു രാജി സമര്‍പ്പിച്ചത്. ''സി ഇ ബി ചെയര്‍മാന്‍ എംഎംസി ഫെര്‍ഡിനാന്‍ഡോയുടെ രാജിക്കത്ത് സ്വീകരിച്ചു. വൈസ് ചെയര്‍മാന്‍ നളിന്ദ ഇളങ്കോകൂണ്‍ പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കും,'' ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര ട്വീറ്റ് ചെയ്തു.

വടക്കന്‍ മാന്നാര്‍ ജില്ലയിലെ പുനരുപയോഗ ഊര്‍ജ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കണമെന്ന് രാജപക്സെ തന്നോട് ആവശ്യപ്പെട്ടതായി വെള്ളിയാഴ്ച പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഫെര്‍ഡിനാന്‍ഡോ പറഞ്ഞിരുന്നു. ''തനിക്ക് മോദിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് രാജപക്സെ പറഞ്ഞിരുന്നു. പദ്ധതി അദാനിക്ക് നല്‍കാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു,'' എന്നാണു പബ്ലിക് എന്റര്‍പ്രൈസസ് കമ്മിറ്റി യോഗത്തില്‍ ഫെര്‍ഡിനാന്‍ഡോ പറഞ്ഞത്.

Also Read: വിമാനത്തിലെ പ്രതിഷേധം ആസൂത്രിതമെന്നു മുഖ്യമന്ത്രി; തെരുവിലിറങ്ങി ഡി വൈ എഫ് ഐ

Advertisment

തന്റെ പ്രസ്താവന വിവാദമായതോടെ ഫെര്‍ഡിനാഡോ അത് പിന്‍വലിച്ചെങ്കിലും അത് അതിനകം രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ലങ്കയിലേക്കുള്ള 'മോദിയുടെ സുഹൃത്തുക്കളുടെ പിന്‍വാതില്‍ പ്രവേശന'ത്തിനു രാജപക്സെ സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ഫെര്‍ഡിനാന്‍ഡോയുടെ അവകാശവാദത്തെ രാജപക്‌സെ തള്ളിയിരുന്നു. മാന്നാറിലെ കാറ്റാടി വൈദ്യുതി പദ്ധതി ഏതെങ്കിലും പ്രത്യേക വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കാന്‍ പറഞ്ഞുവെന്ന ആരോപണം വ്യക്തമായി നിഷേധിക്കുന്നുവെന്നും ഫെര്‍ഡിനാന്‍ഡോയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിറ്റേദിവസം പ്രസ്താവന പിന്‍വലിച്ച ഫെര്‍ഡിനാന്‍ഡോ താന്‍ വികാരഭരിതനായിപ്പോയതായി പറഞ്ഞിരുന്നു.

Narendra Modi Adani Group Srilanka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: