Sri Lanka Church Bomb Blast Today: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ വിവിധ ഇടങ്ങളിൽ സ്ഫോടനം.
35 വിദേശികൾ ഉൾപ്പെടെ 207 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മൂന്നു പളളികളിലും മൂന്നു ഹോട്ടലുകളിലും ഉൾപ്പെടെ എട്ടു ഇടങ്ങളിലാണ് സ്ഫോടനം ഉണ്ടായതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
രക്ഷാപ്രവർത്തനങ്ങൾക്കായി 200 സൈനികരെ വിന്യസിച്ചു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പ്രശസ്ത പളളികൾ ലക്ഷ്യമിട്ട് ചാവേറുകൾ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ശ്രീലങ്കൻ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
Read: ശ്രീലങ്കയിലെ സ്ഫോടനം: 10 ദിവസം മുൻപേ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി
കൊളംബോയിലെ കോച്ചിക്കോട് സെന്റ് ആന്റണീസ് പളളിയിലായിരുന്നു ആദ്യ സ്ഫോടനം. നെഗോംബോയിലെ കത്തുവാപിടിയിലുളള സെന്റ് സെബാസ്റ്റ്യൻസ് പളളിയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. മൂന്നാമത്തെ സ്ഫോടനം ബാട്ടികലോയയിലെ പളളിയിലായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകളായ ഷാങ്റില, ദി സിന്നമോൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പളളികളിൽ ഈസ്റ്റർ പ്രാർഥന നടക്കവേ പ്രാദേശിക സമയം രാവിലെ 8.45 ഓടെയായിരുന്നു സ്ഫോടനം. ശ്രീലങ്കയിലെ 22 മില്യൻ ജനങ്ങളിൽ ഏകദേശം 7.6 ശതമാനം പേർ ക്രിസ്ത്യാനികളാണ്.
Live Blog
Sri Lanka bomb blast LIVE UPDATES: Blasts At Two Sri Lanka Churches During Easter Mass ശ്രീലങ്കയിലെ മൂന്നു പളളികളിലും മൂന്നു ഹോട്ടലുകളിലും അടക്കം എട്ടു ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. കൊളംബോയിലെ ഇന്ത്യൻ എംബസി ഹെൽപ്ലൈൻ നമ്പർ- +94777903082 +94112422788 +94112422789, +94777902082 +94772234176
ഫൈവ് സ്റ്റാർ ഹോട്ടലുകളായ ഷാങ്ഗ്രി ലാ, സിന്നമോൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പിന്നീടുണ്ടായ രണ്ടു സ്ഫോടനങ്ങളും കൊളംബിയയിലായിരുന്നു. കൊളംബോ മൃഗശാലയ്ക്ക് സമീപത്തുളള ഹോട്ടലിലും മറ്റൊന്ന് ഹൗസിങ് കോംപ്ലക്സിലുമായിരുന്നു.
Read: ശ്രീലങ്കയിലെ സ്ഫോടനം: 10 ദിവസം മുൻപേ പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി
ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരവാദത്തെ നേരിടാൻ ആഗോള തലത്തിൽ നടപടികൾ വേണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ശ്രീലങ്കയിലേക്ക് കേരളത്തിൽ നിന്നുള്ള 15 അംഗ വിദഗ്ധ മെഡിക്കൽ സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാനാണ് കേരളം ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘത്തെ തയാറാക്കി എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
മരിച്ചവരില് മൂന്ന് ഇന്ത്യാക്കാരുണ്ടെന്ന് കോളംബോയിലെ ഇന്ത്യന് ഹൈക്കമ്മീഷന് അറിയിച്ചു.ലോകഷിനി, നാരയണ് ചന്ദ്രശേഖര്, രമേശ് എന്നിവരാണ് മരിച്ചത്.
ശ്രീലങ്കയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24 വരെയുളള ഷെഡ്യൂളുകളിൽ എയർ ഇന്ത്യ മാറ്റം വരുത്തി. ഈ തീയതി വരെയുളള എല്ലാ സർവീസുകളും റീഷെഡ്യൂൾ ചെയ്യുകയും ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു
ഭീകരവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നു. ശ്രീലങ്കയിൽ പളളികളിലും ഹോട്ടലുകളിലും ഉണ്ടായിരുന്ന ജനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇത് ദുഃഖകരമാണ്. ലോകം ഒറ്റക്കെട്ടായി നിന്ന് ഇത്തരം ക്രൂരമായ പ്രവർത്തനങ്ങൾക്ക് മറുപടി കൊടുക്കണമെന്ന് ജസീന്ത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
കൊളംബോയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ ഏഴുപേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. റെയ്ഡിനിടെ മൂന്നു ഓഫീസർമാർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 7 പേരെ അറസ്റ്റ് ചെയ്തു.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയിൽ 207 പേർ കൊല്ലപ്പെട്ടുവെന്നും 450 പേർക്ക് പരുക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടാൻ പൊലീസ് രാജ്യത്താകമാനം തിരച്ചിൽ തുടങ്ങി
ഭീകരവാദികളുടെ ഈ പൈശാചിക പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. സ്പോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഹുൽ ഗാന്ധി
ശ്രീലങ്കയിലെ ജനങ്ങൾക്ക് അമേരിക്ക അനുശോചനങ്ങൾ അറിയിക്കുന്നു. നിങ്ങൾക്ക് എന്തു സഹായത്തിനും തയ്യാറായി ഞങ്ങൾ ഒപ്പമുണ്ട്
എട്ടാമത്തെ സ്ഫോടനം ചാവേറാക്രമണമെന്ന് ശ്രീലങ്കൻ പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു
ശ്രീലങ്കയിൽനിന്നുളള സ്ഫോടന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് വിരാട് കോഹ്ലി. സുരേഷ് റെയ്ന, സാനിയ മിർസ അടക്കമുളള സ്പോർട്സ് താരങ്ങൾ അനുശോചനം അറിയിച്ചു
ഈസ്റ്റർ ദിനത്തിലുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ആക്രമണത്തെ മാർപാപ്പ അപലപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും ഫോണിൽ സംസാരിച്ചു. എല്ലാ ഇന്ത്യക്കാർക്കുവേണ്ടിയും അദ്ദേഹം അനുശോചനം അറിയിച്ചു.
രാജ്യത്തിന്റെയു രാജ്യത്തെ ജനങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമായ മുൻ കരുതലുകൾ എടുത്തിട്ടുണ്ട്. ഈ ഭീകരാക്രമണത്തിൽ പങ്കാളികളായ കുറ്റവാളികളെ അധികം വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കും. അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കും
രാജ്യത്തെ ഭീകരവാജ പ്രവർത്തനങ്ങൾ തടയാൻ കർശനമായി നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയ്ക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി. ഇന്നു വൈകീട്ട് 6 മണി മുതൽ 12 മണിക്കൂർ കർഫ്യൂ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ശ്രീലങ്കയിലുണ്ടായ ആക്രമണത്തെ അപലപിച്ചു. ഈസ്റ്റർ ദിനത്തിൽ ക്രൂരമായ ആക്രമണം നടത്തിയവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
സോഷ്യൽ മീഡിയ മെസേജിങ് സർവീസുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. എപ്പോഴാണ് കർഫ്യൂ പിൻവലിക്കുന്നതെന്ന് വ്യക്തമല്ല
ശ്രീലങ്കയിലെ കൊളംബോയിൽ വീണ്ടും സ്ഫോടനം. എട്ടാമത്തെ സ്ഫോടനമാണിതെന്ന് പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യത
ശ്രീലങ്കൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയുമെന്ന് റിപ്പോർട്ട്. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീനയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
ശ്രീലങ്കൻ ക്രിക്കറ്റ് താരം മഹേല ജയവർധന ആക്രമണത്തെ അപലപിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു
മനുഷ്യത്വത്തിനു വില കൊടുക്കാത്ത എതിരാളികളെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് അരവിന്ദ് കേജ്രിവാൾ പറഞ്ഞു
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമുളള വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. കൊളംബോ ബദരനൈകേ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും യാത്ര ചെയ്യുന്നവർ 4 മണിക്കൂർ മുൻപേ വിമാനത്താവളത്തിൽ എത്തണമെന്ന് ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണത്തെ അപലചിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു
ശ്രീലങ്കയിലെ പ്രസിദ്ധ പളളികളെ ലക്ഷ്യമിട്ട് ചാവേറാക്രമണത്തിന് സാധ്യതയുളളതായി 10 ദിവസം മുൻപേ ശ്രീലങ്ക പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയതായി എഎഫ്പി റിപ്പോർട്ട്. നാഷണൽ തൗഹീത് ജമാഅത്ത് (NTJ) ശ്രീലങ്കയിലെ പ്രസിദ്ധ പളളികളെയും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
ശ്രീലങ്കയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 156 ആയി. ഇതിൽ 35 പേർ വിദേശികളാണെന്ന് എഎഫ്പി റിപ്പോർട്ട്
മൂന്നു ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ നടന്ന സ്ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടുവെന്നും നെഗോംബോ പളളിയിൽ 67 പേരും ബാട്ടികലോയയിലെ പളളിയിൽ 25 പേർ കൊല്ലപ്പെട്ടുവെന്നും എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു
കൊളംബോ ഹോട്ടലിൽ ആക്രമണം ഉണ്ടായതായി സിന്നമോൺ ഹോട്ടൽ സ്ഥിരീകരിച്ചു
ശ്രീലങ്കയിലെ സ്ഫോടനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചുStrongly condemn the horrific blasts in Sri Lanka. There is no place for such barbarism in our region. India stands in solidarity with the people of Sri Lanka. My thoughts are with the bereaved families and prayers with the injured.— Chowkidar Narendra Modi (@narendramodi) April 21, 2019
ശ്രീലങ്കൻ സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ജനങ്ങളോട് അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് അഭ്യർഥിച്ചു. സ്ഫോടനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിയെന്നും ഇത്തരം ഹീനമായ പ്രവൃത്തിക്കു പിന്നിലുളളവരെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും പ്രസിഡന്റ് പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും നിഗംബോയിലും ഉണ്ടായ സ്ഫോടനങ്ങളിൽ 9 വിദേശികൾ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 129 പേർക്ക് ഇതുവരെ പരുക്കേറ്റതായാണ് റിപ്പോർട്ട്
കൊളംബോയിലും നിഗംബോയിലുമുണ്ടായ സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അനുശോചിച്ചു.
ശ്രീലങ്കയിലെ സ്ഫോടനത്തിൽ മരണസംഖ്യ 129 ആയി ഉയർന്നു
ശ്രീലങ്കയിൽ പളളികളിലും ഹോട്ടലുകളിലും ഉണ്ടായ സ്ഫോടനത്തിൽ മരണം 100 ആയെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു
ശ്രീലങ്കയിൽ ചാവേറാക്രമണം നടക്കാൻ സാധ്യതയുളളതായി പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശ്രീലങ്കയിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു
ജനങ്ങളുടെ (ശ്രീലങ്ക) വിഷമ സമയത്ത് അവർക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു
ശ്രീലങ്കയിലെ സ്ഫോടനത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ശ്രീലങ്കയിലെ സ്ഫോടനത്തിൽ മരണസംഖ്യ 52 ആയി
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ വിമാനത്താവളങ്ങളിൽ അടച്ചിട്ടുവെന്ന് പ്രാദേശിക മാധ്യമം എംടിവി ലൈവ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ടെർമിലന് അകത്തേക്ക് യാത്രക്കാർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
സ്ഫോടനത്തിൽ 49 പേരോളം കൊല്ലപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നു പളളികളിലും മൂന്നു ഹോട്ടലുകളിലും സ്ഫോടനം. 280 പേർക്ക് പരുക്കേറ്റതായി അധികൃതരും പൊലീസും പറഞ്ഞതായി പിടിഐ റിപ്പോർട്ട്
കൊളംബോയിലെ ഇന്ത്യൻ ഹൈക്കീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ വിദശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അൽപസമയത്തിനകം ചേരുന്ന അടിയന്തര യോഗത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പങ്കെടുക്കുമെന്ന് എംഡബ്ല്യുഡി ലൈവ് ന്യൂസ് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്യുന്നു
ശ്രീലങ്കയിലെ വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 160 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് പൊലീസ് ബോംബ് സ്ക്വാഡിലെ വൃത്തങ്ങളിൽനിന്നും ലഭിച്ച വിവരം. ”ഞങ്ങളുടെ ടീം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുളള ശ്രമത്തിലാണ്.”
കൊളംബോയിലെ രണ്ടു ടൂറിസ്റ്റ് ഹോട്ടലുകളിലും സ്ഫോടനമുണ്ടായതായി വിവരം. പക്ഷേ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
പരുക്കേറ്റ 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണൽ ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു
ശ്രീലങ്കയുടെ തലസ്ഥാനമായ കോച്ചിക്കോടിലെ സെന്റ് ആന്റണീസ് പളളിയിലായിരുന്നു ഒരു സ്ഫോടനമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു