കൊളംബോ: വർഗീയ കലാപത്തെത്തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുദ്ധിസ്റ്റുകളും – മുസ്ലീമുകളും തമ്മിൽ 10 ദിവസമായി തുടരുന്ന സംഘർഷത്തെത്തുടർന്നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ പ്രധാന നഗരമായ കാൻഡിയിലാണ് ഇരു മതസ്ഥരും തമ്മിലുളള ഏറ്റുമുട്ടൽ ആരംഭിച്ചത്.

10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭ യോഗമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് ഉടൻ തടയുമെന്നും സർക്കാർ വക്താവ് ദയാസിരി ജയശേഖര പറഞ്ഞു.

സിംഹള ബുദ്ധിസ്റ്റുകളെ മുസ്ലീം മതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം ആരംഭിച്ചത്. കാൻഡിയിലെ മുസ്ലീം വംശജർക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്. ഇസ്‌ലാം മതവിശ്വാസികളുടെ കടകളും വീടുകളും വ്യാപകമായി തകർപ്പെടുകയും ചെയ്തു. പിന്നാലെ സിംഹള ബുദ്ധിസ്റ്റുകൾക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ