/indian-express-malayalam/media/media_files/uploads/2022/04/Srilanka-.jpg)
കൊളംബൊ. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്ക് പിന്നാലെ ലങ്കയില്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഗോതാബായ രാജപക്സെ. സഹ പൗരന്മാരെ ആക്രമിക്കരുതെന്നും രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ക്കു. ലങ്കയില്‍ തുടരുന്ന കലാപത്തില്‍ ഇതുവരെ എട്ട് മരണമായി.
രാജപക്‌സെ കുടുംബത്തിന്റെ വിശ്വസ്തർ രാജ്യം വിടുന്നത് തടയാൻ കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങളും ട്രിങ്കോമാലി നേവൽ ബേസിലുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അവിടെയും പ്രതിഷേധം തുടരുകയാണ്.
I appeal and urge people to remain calm & stop violence & acts of revenge against citizens, irrespective of political affiliations.
— Gotabaya Rajapaksa (@GotabayaR) May 10, 2022
All efforts will be made to restore political stability through consensus, within constitutional mandate & to resolve economic crisis.
അതേസമയം, ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. അയൽരാജ്യമെന്ന നിലയിലും ചരിത്രപരമായ ബന്ധങ്ങളുമുള്ള ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനും പൂര്‍ണ പിന്തുണ നൽകുന്നു, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജപക്സ രാജിവച്ചത്. മഹിന്ദയുടെ ഇളയ സഹോദരൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോട്ടുപോകാൻ സഹായകമാവുന്ന നടപടിയാണ് ഈ രാജി. പ്രസിഡന്റ് ഗോതബയ രാജപക്‌സെ, മഹിന്ദയുടെ രാജി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഒരു ഇടക്കാല ഭരണം രൂപീകരിക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടിരുന്നത്.
തന്റെ ജ്യേഷ്ഠനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ഗോതബയ സമ്മതിച്ചിരുന്നതായി നിയമനിർമാതാവ് മൈത്രിപാല സിരിസേന കഴിഞ്ഞ മാസം പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തിരഞ്ഞെടുക്കാൻ ദേശീയ കൗൺസിലിനെ നിയമിക്കുമെന്നും പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നു.
Also Read: ദുരന്തഭൂമിയായി ഒഡെസ; മരിയുപോള്‍ സ്റ്റീല്‍ പ്ലാന്റില്‍ 100-ലധികം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.