കൊളംബോ ഭീകരാക്രമണം: പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക

സന്നദ്ധ പ്രവര്‍ത്തകയായ അമാറ മജീദിന്റെ ചിത്രമാണ് പൊലീസ് അബദ്ധവശാല്‍ പുറത്തുവിട്ടത്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 253 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊലീ​സ് തിര​യു​ന്ന ഏ​ഴ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണി​വ​ർ. മൂ​ന്നു സ്ത്രീ​ക​ള​ട​ക്കം ഏ​ഴു പേ​രു​ടെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

അതേസമയം പൊലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ അമേരിക്ക അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയുടെ ചിത്രവും ഉള്‍പ്പെട്ടിരുന്നു. സന്നദ്ധ പ്രവര്‍ത്തകയായ അമാറ മജീദിന്റെ ചിത്രമാണ് പൊലീസ് അബദ്ധവശാല്‍ പുറത്തുവിട്ടത്. ഇത് ശ്രദ്ധയില്‍ പെട്ട അമാറ തന്നെ തന്റെ ട്വിറ്റര്‍ പേജ് വഴി താന്‍ ഐഎസ് തീവ്രവാദിയല്ലെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. പിന്നീട് ശ്രീലങ്കന്‍ പൊലീസ് ചിത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കി. ഫാത്തിമ ഖാദിയ എന്ന യുവതിയാണെന്ന് കരുതിയാണ് ചിത്രം പുറത്തുവിട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 16 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 76 പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശി​ക തീ​വ്ര ഇ​സ്‌​ലാ​മി​ക് സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ തൗ​ഹീ​ദ്ജ​മാ അ​ത്തി​ലെ (എ​ൻ​ടി​ജെ) അം​ഗ​ങ്ങ​ളാ​യ ഒ​മ്പ​ത് ചാ​വേ​റു​ക​ളാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്. മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​യാ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ്ഫോ​ട​ന പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭീ​ക​ര​ർ​ക്കാ​യി പോ​ലീ​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sri lanka apologises for releasing us based activists photo as one of the suspects

Next Story
ചീഫ് ജസ്റ്റിസിനെതിരായ ആരോപണം: ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കുംRanjan Gogoi, Supreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com