/indian-express-malayalam/media/media_files/uploads/2021/05/Sputnik-V-2.jpg)
ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക്ക് V വാക്സിനുമായി റഷ്യയുടെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി. വാക്സിന്‍ ഉടന്‍ തന്നെ തയാറാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്പുട്നിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബൂസ്റ്റര്‍ ഷോട്ടായായിരിക്കും ഈ വാക്സിന്‍ ഉപയോഗിക്കുക. മറ്റ് വാക്സിന്‍ നിര്‍മാതാക്കള്‍ക്കും നല്‍കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) അറിയിച്ചു. "ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സ്പുട്നിക്ക് V വാക്സിന് ഉടന്‍ ലഭ്യമാക്കും, മറ്റ് നിര്‍മാതാക്കള്‍ക്കും നല്‍കുന്നതായിരിക്കും," സ്പുട്നിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രസ്താവനയില്‍ പറയുന്നു.
BREAKING: #SputnikV will soon offer a booster shot, adjusted to work against the Delta variant of coronavirus, first detected in India, to other vaccine manufacturers. Below are the highlights of Sputnik V’s pioneering role in developing vaccine cocktails.
— Sputnik V (@sputnikvaccine) June 17, 2021
എന്നാല്‍ വാക്സിന് എത്രത്തോളം ഫലപ്രാപ്തി ഉണ്ടെന്ന കാര്യത്തില്‍ നിര്‍മാതാക്കളോ, ആര്‍.ഡി.ഐ.എഫോ വ്യക്തത വരുത്തിയിട്ടില്ല. എത്ര സമയത്തിനുള്ളില്‍ മറ്റ് നിര്‍മാതാക്കള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും റഷ്യന്‍ നിര്‍മാതാക്കള്‍ ഉത്തരം നല്‍കിയിട്ടില്ല. ബി.1.617.2 വകഭേദത്തിനെയാണ് ഡെല്‍റ്റ വകഭേദമായി കണക്കാക്കുന്നത്. ഇന്ത്യയും ലോകാരോഗ്യ സംഘടനയും പ്രസ്തുത വകഭേദം അപകടകാരിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ടില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വര്‍ധിക്കുകയാണ്. പുതിയ പഠനങ്ങളനുസരിച്ച് 11 ദിവസം കൂടുമ്പോള്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇരട്ടിക്കുകയാണ്. മേയ് 20 മുതല്‍ ജൂണ്‍ ഏഴ് വരെ ഒരു ലക്ഷം സ്വാബ് പരിശോധിച്ചതില്‍ 0.15 ശതമാനം ആളുകളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.
Also Read: വ്യാപനനിരക്ക് കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.