Latest News

റഷ്യയുടെ സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ശുപാർശ നൽകി വിദഗ്ധ സമിതി

ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അവസാന അനുമതി നൽകേണ്ടത്

Sputnik V, sputnik v india, sputnik v india news, Sputnik V Covid vaccine India, sputnik v efficacy, Sputnik V use India news, New Covid vaccine in India, Covid vaccine India news, ie malayalam

റഷ്യയുടെ സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള വിദഗ്ധ സമിതി ശുപാർശ നൽകി. ഉപാധികളോടെയാണ് അടിയന്തര ഉപയോഗത്തിനുള്ള വാക്സിന് ശുപാർശ നൽകിയത്.

തിങ്കളാഴ്ചയാണ് സ്പുട്നിക് വി വാക്സിൻ അടിയന്തര ഉപയോഗിക്കാനുള്ള അനുമതി തേടി ഡോ. റെഡ്‌ഡിസ്‌ ലബോറട്ടറീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി വാക്സിന്റെ സാധ്യത പരിശോധിച്ചത്.

ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അവസാന അനുമതി നൽകേണ്ടത്. അനുമതി ലഭിക്കുകയാണെങ്കിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന മൂന്നാമത്തെ കോവിഡ് വാക്സിനായി സ്പുട്നിക് വി മാറും.

റഷ്യയിൽ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സിൻ ഇറക്കുമതി ചെയ്യുക. കഴിഞ്ഞ സെപ്റ്റംബറിൽ ഡോ. റെഡ്‌ഡിസ്‌ റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ് ഫണ്ടുമായി ചേർന്ന് സ്പുട്നിക് വിയുടെ ക്ലിനിക്കൽ ട്രയൽസ് നടത്തുന്നതിനും ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനും അനുമതി തേടിയിരുന്നു.

നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഓക്സ്ഫോർഡ് അസ്ട്രസിനിക്കയുടെ കോവിഷീൽഡുമാണ് ഇന്ത്യയിൽ വിതരണാനുമതിയുള്ള രണ്ട് വാക്സിനുകൾ. ഇവ രണ്ടും പൂനെയിലെ സെറം ഇൻസ്റിറ്റ്യൂട്ടാണ് നിർമ്മിക്കുന്നത്.

റഷ്യയിലെ 19,866 പേരിൽ പരീക്ഷിച്ച സ്പുട്നിക് വാക്സിന് 91.6 ഫലപ്രാപ്തിയുണ്ടെന്ന് അധികൃതർ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sputnik v covid vaccine india

Next Story
ബംഗാൾ വെടിവെപ്പ്: സുരക്ഷാസേന നടത്തിയത് കൂട്ടക്കൊലയെന്ന് മമത ബാനർജി
The moderation of comments is automated and not cleared manually by malayalam.indianexpress.com