/indian-express-malayalam/media/media_files/uploads/2017/11/yogiadityanath.jpg)
ലക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വിഷമദ്യ ദുരന്തത്തിൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 26 പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്. മദ്യപിച്ച് ആരോഗ്യനില വഷളായ നി​ര​വ​ധി​പേരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ ഹ​രി​ദ്വാ​ർ, സ​ഹാ​ര​ൻ​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അപകടം ഉണ്ടായത്.
മരിച്ചവരിൽ 10 പേർ ഹരിദ്വാറിൽ നിന്നും 16 പേർ സഹരൻപുറിൽ നിന്നും മദ്യപിച്ചവരാണെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജമദ്യം ഇവിടങ്ങളിൽ വ്യാപകമായി വിൽപ്പെടുന്നുണ്ടായിരുന്നു. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു.
ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ദിവസങ്ങൾക്കിടെ യുപിയെ നടുക്കിയ രണ്ടാമത്തെ വിഷമദ്യ ദുരന്തമാണിത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ഖുശിനഗർ എന്ന സ്ഥലത്തുണ്ടായ വിഷമദ്യ ദുരന്തത്തിൽ ആറ് പേരാണ് മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.