scorecardresearch

രാജ്യസുരക്ഷ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍; 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

യുട്യൂബ് ചാനലുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ടിവി വാര്‍ത്താ ചാനലുകളുടെ ലോഗൊയും അവരുടെ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ചിട്ടുള്ളതായും മന്ത്രാലയം പറയുന്നു

രാജ്യസുരക്ഷ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍; 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയുമായും വിദേശ ബന്ധങ്ങളുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് 22 യൂട്യൂബ് ചാനലുകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ബ്ലോക്ക് ചെയ്തു. 2021 ലെ ഐടി നിയമങ്ങള്‍ പ്രകാരമാണ് നടപടി. 18 ഇന്ത്യൻ യൂട്യൂബ് വാർത്താ ചാനലുകളും പാകിസ്ഥാൻ ആസ്ഥാനമായുള്ള നാല് യൂട്യൂബ് വാർത്താ ചാനലുകളും ഇതിൽ ഉൾപ്പെടുന്നു.

യുട്യൂബ് ചാനലുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ടിവി വാര്‍ത്താ ചാനലുകളുടെ ലോഗൊയും അവരുടെ അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ചിട്ടുള്ളതായും മന്ത്രാലയം പറയുന്നു. യുട്യൂബ് ചാനലുകള്‍ക്ക് പുറമെ മൂന്ന് ട്വറ്റര്‍ അക്കൗണ്ടുകള്‍, ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട്, ഒരു ന്യൂസ് വെബ്സൈറ്റ് എന്നിവയും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ബ്ലോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ട് ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, പൊതുകാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനുമാണ് ഇവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യൻ സായുധ സേനയേയും ജമ്മു കശ്മീരും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാൻ ഒന്നിലധികം യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ആരോപിക്കുന്നു. യുക്രൈനിലെ നിലവിലെ സാഹചര്യം സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ വിവിധ ചാനലുകളിലൂടെ പ്രചരിപ്പിച്ചിട്ടുള്ളതായും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

2021 ഡിസംബര്‍ മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് 78 യുട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും നിരവധി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: Russia-Ukraine War News: കീവിലേക്ക് ജനങ്ങള്‍ എത്തിത്തുടങ്ങിയതായി നഗരത്തിന്റെ മേയര്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Spreading anti national content govt blocks 22 youtube channels

Best of Express