Latest News

ദാവൂദ് ഇബ്രാഹിമുമായി നാലു തവണ ഫോണിലൂടെ സംസാരിച്ചുവെന്ന് സഹോദരൻ ഇക്ബാൽ കസ്കർ

പ്രത്യേകമായി നിർമിച്ച ബർണർ ഫോണുകൾ ഉപയോഗിച്ചാണ് വിളിച്ചത്

Iqbal Kaskar

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്തിടെ നാലുതവണ ഫോണിലൂടെ സംസാരിച്ചതായി ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കർ. മുംബൈ ബേണ്ടി ബസാറിലെ തന്റെ വീടിനു സമീപത്തെ കെട്ടിടം തകർന്നു വീണപ്പോൾ രണ്ടു തവണ ദാവൂദിനെ വിളിച്ചുവെന്നും അറസ്റ്റിലായ കസ്കർ പൊലീസിനോട് വെളിപ്പെടുത്തി.

പ്രത്യേകമായി നിർമിച്ച ബർണർ ഫോണുകൾ ഉപയോഗിച്ചാണ് വിളിച്ചത്. ഫോൺ വിളികൾ പൊലീസിന്റെയും ഇന്റലിജൻസിന്റെയും ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് ബർണർ ഫോണുകൾ ഉപയോഗിച്ചത്. അതിനുശേഷം ഫോണുകൾ നശിപ്പിച്ചതായും ചോദ്യം ചെയ്യലിൽ കസ്കർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് കസ്കറിനെ താനെ പൊലീസിന്റെ കവർച്ചാ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. അതേസമയം, കസ്കറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് ഇക്ബാൽ കസ്കർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുടുംബവുമായി മുംബൈയിൽ കഴിയുന്ന പിതാവ് സലിം കശ്മീരിയെ കാണാനാണ് മെഹ്ജാബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയത്. പിതാവിനെയും ബന്ധുക്കളെയും കണ്ടശേഷം വളരെപെട്ടെന്ന് അവർ രാജ്യം വിട്ടു. ദാവൂദ് ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നും ഫോൺ ചോർത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്കർ മൊഴി നൽകിയിരുന്നു.

1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനാണ് ദാവൂദ് ഇബ്രാഹിം. സ്ഫോടനത്തിനുപിന്നാലെ ഇന്ത്യ വിട്ട ദാവൂദ് പാക്കിസ്ഥാൻ ഒളിവിൽ കഴിയുകയാണെന്നാണ് ഇന്ത്യയുടെ വാദം. പക്ഷേ പാക്കിസ്ഥാൻ ഇതുവരെ ഇത് അംഗീകരിച്ചിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Spoke to dawood after bhendi bazar bldg collapse iqbal kaskar

Next Story
എഴുത്തുകാരൻ കാഞ്ച ഇലയ്യയ്ക്ക് നേരെ ചെരുപ്പേറ്Kancha Ilaiah
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express