ചെന്നൈ: സ്‍പേസ് ജെറ്റ് വിമാന കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി എയര്‍ ഹോസ്റ്റസുമാര്‍ രംഗത്ത്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് ജീവനക്കാര്‍ ആരോപിച്ചത്. ഇവര്‍ ബഹളം വെക്കുന്നതിന്റെ വീഡിയോയും വൈറലായി മാറി. അതേസമയം വിമാന കമ്പനി അധികൃതര്‍ ജീവനക്കാരുടെ ആരോപണം നിഷേധിച്ചു. വിമാനത്തില്‍ ഭക്ഷണവും മറ്റും വിറ്റു കിട്ടുന്ന പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നഗ്നരാക്കി പരിശോധന നടത്തിയതെന്ന് ജീവനക്കാര്‍ ആരോപിച്ചു.

അതേസമയം സുരക്ഷയുടെ ഭാഗമായി മാര്‍ച്ച് 28നും 29നും ചെറിയ രീതിയില്‍ പരിശോധന നടത്തിയതായി സ്‍പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നഗ്നരാക്കിയെന്നത് നുണയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. പണമോ സാധനങ്ങളോ മോഷണം, കളളക്കടത്ത്, സുരക്ഷ എന്നിവയുടെ ഭാഗമായി മാത്രമാണ് പരിശോധന നടത്തിയതെന്നും എല്ലാ വിമാനത്താവളത്തിലും നടത്താറുളള സാധാരണ പരിശോധന മാത്രമാണിതെന്നും സ്പേസ് ജെറ്റ് അറിയിച്ചു.

യാത്രക്കാര്‍, ജീവനക്കാര്‍, വിമാനത്തിലെ വസ്തുക്കള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാനാണ് പരിശോധന. ഇന്ത്യയിലെ ഏതൊരു വിമാനത്താവളത്തിലും നടക്കുന്ന പരിശോധന ആണ് നടന്നത്, കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ