മുതിർന്ന മാധ്യമ പ്രവർത്തകനായ പ്രണയ് റോയിയും രാധിക റോയിയും പ്രമോട്ടർമാരായി ആരംഭിച്ച എൻ ഡി ടിവി സൈപ്സ് ജെറ്റ് സ്ഥാപകനും  ഉടമയും 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ക്യാപെയിൻ ടീമിന്രെ ഭാഗവുമായിരുന്ന അജയ് സിങിന് കൈമാറുന്നു.

ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐ കേസിൽ പെട്ട ആർ ആർ പി ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്രെ പേരിലാണ് എൻ ഡി ടി വി. ഇതേ കുറിച്ചുളള ചോദ്യത്തിന് ” ഇത് സംബന്ധിച്ച ഉടമ്പടി തീരുമാനമായിരിക്കുന്നുവെന്നും അജയ സിങ് എഡിറ്റോറിയൽ അവകാശങ്ങളോടെ എൻ ഡി ടി വിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും” അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ജൂൺ അഞ്ചിനാണ് പ്രണയ് റോയിയുടെ വസതിയിലുൾപ്പടെ സി ബി ഐ റെയ്‌ഡ് നടത്തിയത്. ” മാധ്യമ സ്വാതന്ത്ര്യത്തിന് നേരയുളള നഗ്നമായ കടന്നുകയറ്റം” എന്നായിരുന്നു അന്ന് സിബി ഐ നടപടി വിമർശിക്കപ്പെട്ടത്. എൻ ഡി ടിവിയുടെ മുൻ കൺസൾട്ടനായിരുന്ന അസംതൃപ്തനായ ഒരാളുെ”കൃത്രിമമായ പരാതി”യിലാണ് കേസെന്നും കോടതി ഉത്തരവ് പോലുമില്ലാതെയായിരുന്നു നടപടിയെന്നും വിമർശനം ഉയർന്നിരുന്നു.

NDTV, Ajay sing, spice jet, pranoy roy, cbi raid, bjp

സൈപ്സ് ജെറ്റ് ഉടമ അജയ് സിങ് ഫയൽ ഫൊട്ടോ മനോജ് കുമാർ ഇന്ത്യൻ എക്‌സ്പ്രസ്

അജയ് സിങുമായി അടുത്ത കേന്ദ്രങ്ങൾ നൽകുന്ന വിവരമനുസരിച്ച് എൻ ഡി ടിവിയുടെ 40 ശതമാനം ഓഹരി അജയ് സിങിനായിരിക്കും. പ്രമോട്ടർമാരായ പ്രണോയ് റോയിക്കും രാധിക റോയിക്കും 20ശതമാനം ഓഹരിയുണ്ടാകും.

ബി എസ് ഇ യിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ  പ്രകാരം 2017 ജൂണിൽ പ്രമോട്ടർമാരുടെ ഓഹരി 61.45 ശതമാനവും പബ്ലിക് ഓഹരി 38.55 ശതമാനവുമാണ്. എൻ ഡി ടിവിയുടെ ബാധ്യതയായ നാന്നൂറ് കോടി രൂപ അജയ് സിങ് ഏറ്റെടുക്കുമെന്നും ആകെ 600 കോടി രൂപയുടെ മൂല്യമുളള കരാറാണ് ഇതിൽ നടന്നതെന്നുമാണ് അജയ് സിങുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ഇതിൽ നൂറുകോടിയോളം രൂപ പ്രണോയ്,രാധിക റോയിമാർക്ക് ലഭിക്കുന്നമെന്നാണ് അറിയുന്നത്.

എന്നാൽ സൈപ്സ് ജെറ്റ് ഔദ്യോഗിക വൃത്തങ്ങൾ ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചു. അടിസ്ഥാനമില്ലാത്തും തെറ്റായതുമാണ് വാർത്തയെന്ന് അവർ അവകാശപ്പെട്ടു. എൻ ഡി ടി വി അധികൃതരെ മെയിൽ വഴിയും മെസേജ് വഴിയും ബന്ധപ്പെട്ടുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

2014 ലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ “ആബ് കി ബാർ മോദി സർക്കാർ” എന്നത് രൂപം നൽകിയ അജയ് സിങ് വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ആദ്യ എൻ ഡി എ സർക്കാരിന്രെ കാലത്ത് പ്രമോദ് മഹാജന്രെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി  (ഒ എസ് ഡി) ആയിരുന്നു. ഡി ഡി സ്പോർട്സും ഡി ഡി ന്യൂസും ആരംഭിക്കുന്നതിൽ അജയ് സിങിന്രെ സജീവ ഇടപെടലുണ്ടായിരുന്നു. 2014 ലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെയും ക്യാംപെയിനിങിന്രെയും ടീമിൽ പ്രധാന പങ്കാണ് അജയ് സിങ് വഹിച്ചത്.

2015 ജനുവരിയിൽ സൈപ്സ് ജെറ്റ് അജയ് സിങ്  സൺ ടി വിയുടെ കലാനിധി മാരനിൽ നിന്നു  തുച്ഛമായ വിലക്ക് വീണ്ടും  സ്വന്തമാക്കി.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുനഃസംഘടിപ്പിക്കാൻ 1996ൽ നിർണായക പങ്ക് വഹിച്ച സിങ് രണ്ടര വർഷത്തോളം ഡി ടി സിയിൽ ജോലി ചെയ്തു. മോഡി ലുഫ്ത് ഏറ്റെടുത്ത് സൈപ്സ് ജെറ്റാക്കി പുനഃസംഘടിപ്പിച്ചതും സിങാണ്.

ഡൽഹി സെയിന്ര് കൊളമ്പസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ സിങ് ഡൽഹി ഐ ഐടിയിൽ നിന്നാണ് ബിരുദം നേടിയത്. കോർൺൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദവും നേടിയിട്ടുണ്ട് സിങ്.

 

ഇതേ സമയം,  കന്പനിയുടെ പ്രമോട്ടമാർ ആരുമായും അതിന്രെ ഓഹരികൾ വിൽക്കുന്നതിനായുളള ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് എൻഡി ടിവി അധികൃതർ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇന്ത്യൻ എക്‌സ്‌പ്രസ്സ് റിപ്പോർട്ടിന്രെ പശ്ചാത്തലത്തിൽ ബി എസ് ഇ ഉന്നയിച്ച് ചോദ്യത്തിനാണ് എൻ ഡി ടി വി ഈ വിശദീകരണം നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook