നിയന്ത്രണം വിട്ട കാര്‍ ചായക്കടയുടെ മേല്‍ക്കൂരയിലേക്ക് പാഞ്ഞ് കയറി

മൂന്ന് അംഗങ്ങളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരുക്കേറ്റു

Hyderabad car accident, ഹൈദരാബാദ് കാർ അപകടം, car accident Hyderabad, കാർ അപകടം, car on roof of teashop in Hyderabad, Hyderabad police, india news, iemalayalam, ഐഇ മലയാളം

ഹൈദരാബാദ്: കരിംനഗര്‍ ജില്ലയ്ക്കടുത്തുള്ള രാജീവ് റഹാദാരി സ്റ്റേറ്റ് ഹൈവേയില്‍ തിങ്കളാഴ്ച കാര്‍ നിയന്ത്രണം വിട്ട് 40 അടി ഉയരത്തില്‍ റോഡരികിലെ ടീഷോപ്പിന്റെ മേല്‍ക്കൂരയിലേക്ക് പാഞ്ഞ് കയറി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടം നടന്ന് 40 മിനിറ്റിനു ശേഷമാണ് മൂന്നുപേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചത്. കടയുടമ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നര്‍സിംഗ് ഭൂഷണ്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം ഭാര്യ സ്വരൂപയും മകന്‍ വിജയ്‌യും ഉണ്ടായിരുന്നു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭൂഷന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സിമന്റ് ബ്ലോക്കില്‍ ഇടിച്ചശേഷം റോഡരികിലെ കടയുടെ മേല്‍ക്കൂരയിലേക്ക് കാര്‍ പറന്നു കയറിയെന്നും പൊലീസ് വ്യക്തമാക്കി. പൊലീസും രക്ഷാപ്രവര്‍ത്തകരും ക്രെയിനും കയറുകളും കൂടി ഉപയോഗിച്ചാണ് കാര്‍ താഴെയിറക്കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Speeding car veers out of control gets stuck on roof

Next Story
Independence Day: സ്വന്തന്ത്ര്യദിനാഘോഷം: ഒരുക്കങ്ങൾ ആരംഭിച്ചു, ചിത്രങ്ങൾ കാണാംസ്വാന്തന്ത്ര്യദിനാഘോഷം, സ്വാന്തന്ത്ര്യദിനാഘോഷം ചിത്രങ്ങൾ, independence day photos, independence day images, august 15, independence day, 73rd independence day, red fort, full dress rehearsal, Independence Day 2018 Independence Day, independence day celebrations, army, cadets, security, photos, india news, indian express,
The moderation of comments is automated and not cleared manually by malayalam.indianexpress.com