scorecardresearch

'ഹിന്ദിയിൽ സംസാരിക്കൂ'; ബെംഗളൂരിൽ മദ്യപിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിലെ വേപ്പർ പബ്ബിനു പുറത്തു നടന്ന സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു

ബെംഗളൂരുവിലെ വേപ്പർ പബ്ബിനു പുറത്തു നടന്ന സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു

author-image
WebDesk
New Update
drunk man abuses woman police officer

ചിത്രം: എക്സ്

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ മദ്യ ലഹരിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച 29 കാരൻ അറസ്റ്റിൽ. ഇന്ദിരാനഗറിൽ വ്യാഴാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച യുവാവ് പൊലീസ് ഉദ്യോഗസ്ഥയ്ക്കുനേരെ ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്.

Advertisment

പബ്ബിന് സമീപത്തായി പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ബന്നാർഘട്ട റോഡിലെ അക്ഷയനഗർ എന്ന സ്ഥലത്ത് താമസിക്കുന്ന ആദിത്യ അഗർവാൾ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. എസ്.ഐ കവിത ഡി.  ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയനാകാൻ ആവശ്യപ്പെട്ടതോടെയാണ് യുവാവ് പ്രകോപിതനായത്.

Also Read: കരുർ ദുരന്തം; വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് കുറിപ്പ്; നടി ഒവിയയ്ക്കെതിരെ സൈബർ ആക്രമണം

പൊലീസ് ഉദ്യോഗസ്ഥയുടെ നിർദേശം അവഗണിച്ച ഇയാൾ, ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിച്ചാൽ മതിയെന്ന് ആക്രോശിച്ചുകൊണ്ട് അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു എന്നാണ് വിവരം. പൊതുജനങ്ങളുടെ മുന്നിൽവച്ച് കന്നഡ ഭാഷയെയും പൊലീസ് ഉദ്യോഗസ്ഥരെയും അപമാനിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

Also Read: തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ

സംഭവത്തിൽ, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 352, 351, 132 തുടങ്ങിയ വകുപ്പുകളടക്കം കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ബെംഗളൂരു സിറ്റി പൊലീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More: സംസ്ഥാനപര്യടനം നിർത്തി വിജയ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം സഹായധനം

Bengaluru Drunk Arrested

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: