scorecardresearch
Latest News

യുപി രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയെ സ്വാഗതം ചെയ്‌ത് അഖിലേഷ് യാദവ്

കിഴക്കൻ യുപി സമാ‌ജ്‌വാദി പാർട്ടിക്ക് നല്ല വേരോട്ടമുളള ഇടമാണ്

Samajwadi Party National President Akhilesh Yadav hold a press conference at state party head office in Lucknow on Thursday. Express photo by Vishal Srivastav 26.10.2017.

ലക്‌നൗ: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയോടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്ത് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പ്രിയങ്ക രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപനം വന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സമാജ്‌വാദി പാർട്ടി നേതാവ് പ്രതികരിച്ചത്.

പുതിയ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ സമാജ്‌വാദി പാർട്ടി എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. ഈസ്റ്റ് യുപിയുടെ ചുമതലക്കാരിയായി പ്രിയങ്കയെ നിയമിച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേഠിയിൽ വ്യാഴാഴ്ച പൊതുപരിപാടിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി തങ്ങൾ ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നാണ് എസ്‌പി-ബിഎസ്പി സഖ്യത്തെ കുറിച്ച് വിശദീകരിച്ചത്. യുപിയിൽ സഖ്യ സാധ്യതകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് പൊതു ധാരണ. എന്നാൽ കിഴക്കൻ യുപി സമാ‌ജ്‌വാദി പാർട്ടിക്ക് നല്ല വേരോട്ടമുളള ഇടമാണ്. അതിനാൽ തന്നെ പ്രിയങ്കയുടെ പ്രവർത്തനം പുതുതായി രൂപം കൊണ്ട സഖ്യത്തിനും തലവേദനയാകും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sp chief akhilesh yadav welcomes priyanka gandhi to up politics

Best of Express