പാലക്കാട് ഡിവിഷനിൽ പാഡിലി – കുലശേഖര സ്റ്റേഷനുകൾക്ക് ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിരുന്നൽവേലിയിൽ നിന്ന് ജംനഗർ വരെ സർവീസ് നടത്തുന്ന Tirunelveli – Jamnagar express ( Train No.19577) സർവീസ് റദ്ദ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ എട്ട് ദിവസമായി ഇവിടെ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. മഴ തുടരുന്നുണ്ടെങ്കിലും സമാന്തരപാത നിര്‍മാണം പൂര്‍ത്തിയാക്കി ഇന്ന് തന്നെ പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വേ. സമാന്തരപാത നിര്‍മിക്കുന്ന 400 മീറ്റര്‍ ഭാഗത്ത് നിലമൊരുക്കി ജെല്ലി നിറച്ച് റെയില്‍പ്പാളങ്ങള്‍ ഘടിപ്പിച്ചു. കേരളത്തില്‍നിന്നും മുംബൈ ഭാഗത്തേക്കുള്ളതും തിരിച്ചുമുള്ള തീവണ്ടി ഗതാഗതം താളംതെറ്റിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook