Southern Railways Time Table for All Train, 28 August 2019: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബിലാസ്പൂരിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് ബിലാസ്പൂരിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നത്. Ernakulam-Bilaspur special train (Train No.02816) എറണാകുളത്ത് നിന്ന് 28-ാം തീയതി (ബുധനാഴ്ച) വൈകിട്ട് 5.10ന് പുറപ്പെടും.
എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകൾ: ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജെലാർപേട്ടൈ, കറ്റ്പ്പാടി, റെനിഗുണ്ഡ, വിജയ്വാഡ, വാരന്ഗൽ, സിർപ്പൂർ കഗാസ്നഗർ, ബാൽഹർഷാ, ചന്ദ്രാപ്പൂർ, നാഗ്പൂർ, ഗോണ്ഡിയ, രാജ് നന്ദ്ഗാവ്, ദുർഗ്, റായ്പൂർ, ഭാട്ടാപാര.
തിരുവനന്തപുരത്തിനും മംഗലാപുരത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ
Train No.06065 Thiruvananthapuram – Mangaluru Jn. special train: 28.08.2019 രാത്രി 09.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 29.08.2019 രാവിലെ 10.00ന് മംഗലാപുരം ജങ്ഷനിൽ എത്തും.
Train No.06066 Mangaluru Jn. – Thiruvananthapuram special train: 29.08.2019 വൈകിട്ട് 05.05ന് മംഗലാപുരം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 30.08.2019 രാവിലെ 03.00ന് തിരുവനന്തപുരത്ത് എത്തും.
Train No.06067 Mangaluru Central – Thiruvananthapuram: 28.08.2019 രാത്രി 11.30ന് മംഗലാപുരം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 29.08.2019 ഉച്ചയ്ക്ക് 02.00ന്തിരുവനന്തപുരത്ത് എത്തും.
Train No.06068 Thiruvananthapuram – Mangaluru Central special train: 29.08.2019 രാത്രി 11.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 30.08.2019 രാവിലെ 04.00ന് മംഗലാപുരം ജങ്ഷനിൽ എത്തും.