Southern Railways Time Table for All Train, 26 August 2019: കൊച്ചി:പാലക്കാട് ഡിവിഷനിൽ പാഡിലി – കുലശേഖര സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിഞ്ഞ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകൾ സർവീസ് റദ്ദ് ചെയ്തിട്ടുണ്ട്. മറ്റുചില ട്രെയിനുകൾ വഴിതിരിച്ച് വിടും.
Train No. 16345 Lokmanyatilak – Thiruvananthapuram Netravathi Express
ലോക്മാന്യതിലക് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് സർവീസ് റദ്ദ് ചെയ്തു.
Train No.16334 Thiruvananthapuram – Veraval Weekly Express
തിരുവനന്തപുരത്ത് നിന്ന് വെറവൽ വരെ പോകുന്ന പ്രതിവാര എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ നിന്ന് വഴിതിരിച്ച് വിടും.
സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്ന് രണ്ട് സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ്, കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ് എന്നിവയാണ് പാസഞ്ചർ ട്രെയിനുകളായി ഓടിക്കുക. എറണാകുളം-അജ്മീർ ട്രെയിൻ എറണാകുളത്തുനിന്ന് രാത്രി 8.25-ന് പുറപ്പെടും. കൊച്ചുവേളി-പോർബന്തർ പാസഞ്ചർ സ്പെഷ്യൽ സർവ്വീസ് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ടു.
കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഇന്നത്തെ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസ്, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ്, തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് എന്നിവയും മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൊങ്കൺ പാത ഉടൻ പൂർണതോതിൽ ഗതാഗത യോഗ്യമാകുമെന്ന് റെയിൽവേ അറിയിച്ചു.