scorecardresearch
Latest News

Southern Railway Schedule, 26 August 2019: ഇന്ന് രണ്ട് സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നടത്തും

Southern Railways Train Times Today, 26 August 2019: കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഇന്നത്തെ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്

Southern Railway Schedule, 26 August 2019: ഇന്ന് രണ്ട് സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നടത്തും
IRCTC Onam Special Trains

Southern Railways Time Table for All Train, 26 August 2019: കൊച്ചി:പാലക്കാട് ഡിവിഷനിൽ പാഡിലി – കുലശേഖര സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിഞ്ഞ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകൾ സർവീസ് റദ്ദ് ചെയ്തിട്ടുണ്ട്. മറ്റുചില ട്രെയിനുകൾ വഴിതിരിച്ച് വിടും.

Train No. 16345 Lokmanyatilak – Thiruvananthapuram Netravathi Express

ലോക്മാന്യതിലക് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് സർവീസ് റദ്ദ് ചെയ്തു.

Train No.16334 Thiruvananthapuram – Veraval Weekly Express

തിരുവനന്തപുരത്ത് നിന്ന് വെറവൽ വരെ പോകുന്ന പ്രതിവാര എക്സ്പ്രസ് ഷൊർണൂർ ജങ്ഷനിൽ നിന്ന് വഴിതിരിച്ച് വിടും.

സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഇന്ന് രണ്ട് സ്പെഷ്യൽ പാസഞ്ചർ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ്, കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ് എന്നിവയാണ് പാസഞ്ചർ ട്രെയിനുകളായി ഓടിക്കുക. എറണാകുളം-അജ്മീർ ട്രെയിൻ എറണാകുളത്തുനിന്ന് രാത്രി 8.25-ന് പുറപ്പെടും. കൊച്ചുവേളി-പോർബന്തർ പാസഞ്ചർ സ്പെഷ്യൽ സർവ്വീസ് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ടു.

കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഇന്നത്തെ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡീഗഢ് സമ്പർക്കക്രാന്തി എക്സ്പ്രസ്, എറണാകുളം-മഡ്ഗാവ് എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ്, തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് എന്നിവയും മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൊങ്കൺ പാത ഉടൻ പൂർണതോതിൽ ഗതാഗത യോഗ്യമാകുമെന്ന് റെയിൽവേ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Southern railway schedule 26 august 2019