scorecardresearch

Onam Special Trains: കേരളത്തിലേക്കും തിരിച്ചും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ

IRCTC Onam Special Trains: നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകൾക്ക് പുറമെ അധികമായി രണ്ട് റൂട്ടുകളിൽ കൂടി ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ

railway, റെയിൽവേ, ഇന്ത്യൻ റെയിൽവേ, railway fare hike, ട്രെയിൻ യാത്രാ നിരക്കുകൾ വർധിച്ചു, train fare hike, indian railway, IE Malayalam, ഐഇ മലയാളം, railway, railway fare hike, train fare hike, indian railway
IRCTC Onam Special Trains

Onam Special Trains: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകൾക്ക് പുറമെ അധികമായി നാല് റൂട്ടുകളിൽ കൂടി ട്രെയിനുകൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. സെക്കന്ദരാബാദ് – കൊച്ചുവേളി റൂട്ടിലും നിസാമാബാദ് – എറണാകുളം റൂട്ടിലുമാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

Read Here: ONAM SPECIAL TRAINS: ചെന്നൈ, മംഗലാപുരം എന്നിവടങ്ങളിലേക്ക് ഓണത്തിന് പ്രത്യേക തീവണ്ടികള്‍

Special Trains between Secunderabad – Kochuveli: സെക്കന്ദരാബാദ് – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ

1. Train No.07119 Secunderabad – Kochuveli special train: സെക്കന്ദരാബാദിൽ നിന്ന് കൊച്ചുവേളിയിലേക്ക് 08.09.2019ന് വൈകിട്ട് 04.35ന് സ്‌പെഷ്യൽ ട്രെയിൻ പുറപ്പെടും. 10.09.2019 ട്രെയിൻ കൊച്ചുവേളിയിലെത്തും.

2. Train No.07120 Kochuveli – Secunderabad special train: കൊച്ചുവേളിയിൽ നിന്ന് സെക്കന്ദരാബാദിലേക്ക് 13.09.2019ന് വൈകിട്ട് 7.20ന് സ്‌പെഷ്യൽ ട്രെയിൻ പുറപ്പെടും. സെക്കന്ദരാബാദിൽ 15.09.2019നായിരിക്കും ട്രെയിൻ എത്തുക.

ഒരു എ സി 2-tier, രണ്ട് എ സി 3-tier, 14 സ്ലീപ്പര്‍ ക്ലാസ്, ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് സ്‌പെഷ്യൽ ട്രെയിൻ.

വാരങ്കൽ, ഖാമ്മാം, വിജയവാഡ, ഓൻഗോൾ, നെല്ലൂർ, ഗുഡൂർ, റെനിഗുണ്ഡ, കറ്റ്പടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായങ്കുളം, കൊല്ലം സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.

Special Trains between Nizamabad – Ernakulam Jn. – നിസാമാബാദ് – എറണാകുളം ജങ്ഷൻ സ്‌പെഷ്യൽ ട്രെയിൻ

1. Train No.07505 Nizamabad – Ernakulam Jn. special train: നിസാമാബാദിൽ നിന്ന് എറണാകുളം ജങ്ഷനിലേക്ക് 08.09.2019 രാവിലെ 09.50ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ അടുത്തദിവസം ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളത്ത് എത്തും.

2. Train No.07504 Ernakulam Jn. – Nizamabad special train: എറണാകുളത്ത് നിന്ന് 13.09.2019 രാത്രി 11 മണിക്ക് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ 15.09.2019 രാവിലെ 2.30ന് നിസാമാബിദിൽ എത്തിച്ചേരും.

ഒരു എ സി 2-tier, രണ്ട് എ സി 3-tier, 10 സ്ലീപ്പര്‍ ക്ലാസ്, ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവ അടങ്ങുന്നതാണ് സ്‌പെഷ്യൽ ട്രെയിൻ.

കമറെഡ്ഡി, ബോലാറും, മാൽകജ്ഗിരി, കച്ചിഗുഡ, ജദ്ചേർല, മഹ്ബൂബ്നഗർ, വനപാർത്തി റോഡ്, ഗഡ്‌വാൽ, കുർണൂൽ സിറ്റി, ധോണി, ഗൂട്ടി, ടഡിപത്രി, മുഡ്ഡനൂർ, യെറാഗുണ്ട്ല, ഘട്ടപ്പ, നന്ദലൂർ, രാജമപേട്ട, കൊഡുരു, റെനിഗുണ്ഡ, കറ്റപടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.

Special train from Banaswadi to Kochuveli, ബനസ്‌വാദി-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍

Train No.06557 Banaswadi-Kochuveli, 06.09.2019/09.09.2019 ന് 15.40 ന് ബനസ് വാദിയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് വൈകിട്ട് 06.50 ഓടെ കൊച്ചുവേളിയെത്തും.

എസി 2-tier, എസി 3-tier, സ്ലീപ്പര്‍ ക്ലാസ്-16, ലഗേജ് കം ബ്രേക്ക് എന്നിങ്ങനെയാണ് കോമ്പോസിഷന്‍

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കൊയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ട്.

Special train from Kochuveli to Krishnarajapuram, കൊച്ചുവേളി-കൃഷ്ണരാജപുരം സ്‌പെഷ്യല്‍ ട്രെയിന്‍

Train No.06558 കൊച്ചുവേളി-കൃഷ്ണരാജപുരം, ട്രെയിന്‍ 07.09.2019 നും 10.09.2019 നും 12.50 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. അടുത്ത ദിവസം നാല് മണിയോടെ കൃഷ്ണരാജപുരത്തെത്തും.

എസി 2-tier-1, എസി 3-tier-2, സ്ലീപ്പര്‍ ക്ലാസ്-16, ലഗേജ് കം ബ്രേക്ക് വാന്‍ എന്നിങ്ങനെയാണ് ട്രെയിനിന്റെ കോമ്പോസിഷന്‍.

കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍,തിരുവല്ല, ചങ്ങനാശ്ശേരി,കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്, കൊയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് താഴെ പറയുന്ന ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിച്ചിട്ടുണ്ട്.

1. Train No.19260 / 19259 Bhavnagar Terminus – Kochuveli – Bhavnagar Terminus weekly express trains

2. Train No.19262 / 19261 Porbandar – Kochuveli – Porbandar weekly express trains

3. Train No.19578 / 19577 Jamnagar – Tirunelveli – Jamnagar bi-weekly express trains

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Southern railway irctc onam special trains secunderabad nizamabad