ONAM SPECIAL TRAINS: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഏഴു പ്രത്യേക ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ തീരുമാനിച്ചതായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം -മംഗലാപുരം, മംഗലാപുരം – തിരുവനന്തപുരം, ചെന്നൈ – കൊച്ചുവേളി, കൊച്ചുവേളി – ചെന്നൈ, ചെന്നൈ – എറണാകുളം എന്നീ റൂട്ടുകളില്‍ ആണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍, റൂട്ടുകള്‍, ട്രെയിന്‍ സമയം എന്നിവ ചുവടെ.
Read Here: Onam Special Trains: കേരളത്തിലേക്കും തിരിച്ചും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ
1. Special train from Thiruvananthapuram to Mangaluru Jn: തിരുവനന്തപുരം – മംഗലാപുരം സ്പെഷ്യല്‍ ട്രെയിന്‍, ട്രെയിന്‍ നമ്പര്‍. 06095
തിരുവനന്തപുരം – മംഗലാപുരം സ്പെഷ്യല്‍ ട്രെയിന്‍. 09.09.2019 (സെപ്റ്റംബര്‍ 09) 18.05 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 07.30നു മംഗലാപുരത്ത് എത്തും.
എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ സെക്കന്റ് ക്ലാസ്സ് എന്നിവ ഉണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഷോര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
2. Suvidha special train from Thiruvananthapuram to Mangaluru Jn: തിരുവനന്തപുരം – മംഗലാപുരം സുവിധ എക്സ്പ്രസ്സ്, Train No.82641
തിരുവനന്തപുരം – മംഗലാപുരം സുവിധ എക്സ്പ്രസ്സ്, 11.09.2019ന് (സെപ്റ്റംബര്‍ 11) 18.05 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു, അടുത്ത ദിവസം രാവിലെ 07.30ന് മംഗലാപുരത്ത് എത്തും.
എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ സെക്കന്റ് ക്ലാസ്സ് എന്നിവ ഉണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഷോര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
3. Special train from Mangaluru Jn. to Thiruvananthapuram, മംഗലാപുരം – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍, Train No.06096
മംഗലാപുരം – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍, 10.09.2019 & 12.09.2019 (സെപ്റ്റംബര്‍ 10, 12) തീയതികളില്‍ മംഗലാപുരത്ത് നിന്നും 12.15 മണിയ്ക്ക് പുറപ്പെട്ട് അടുത്ത ദിവസം വെളുപ്പിന് 03.05ന് തിരുവനന്തപുരത്ത് എത്തും.
എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ സെക്കന്റ് ക്ലാസ്സ് എന്നിവ ഉണ്ടാകും. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
4. Suvidha special train from MGR Chennai Central to Kochuveli, ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി സുവിധ സ്പെഷ്യല്‍ ട്രെയിന്‍, Train No.82635
ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി സുവിധ സ്പെഷ്യല്‍ ട്രെയിന്‍, 09.09.2019ന് (സെപ്റ്റംബര്‍ 09) 19.00 മണിയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 13.15 മണിയ്ക്ക് കൊച്ചുവേളിയില്‍ എത്തും.
എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്സ് എന്നിവയുണ്ടാകും. ആര്‍ക്കോണം, കാട്ട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
5. Special train from Kochuveli to MGR Chennai Central, കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍, Train No.06076
കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍, 10.09.2019ന് (സെപ്റ്റംബര്‍ 10) വൈകിട്ട് 18.05ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട്, അടുത്ത ദിവസം 11.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
എ സി 2-tier, എ സി 3-tier, സ്ലീപ്പര്‍ ക്ലാസ്സ് എന്നിവയുണ്ടാകും. കൊല്ലം, ശാസ്താംകോട്ട, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, കാട്ട്പാടി, ആര്‍ക്കോണം, പെരമ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും
6. Special trains between MGR Chennai Central – Ernakulam Jn, ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ജങ്ക്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, Train No.06077
ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ജങ്ക്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, 11.09.2019ന് (സെപ്റ്റംബര്‍ 11) രാത്രി 19.00 മണിയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.45ന് എറണാകുളം സൗത്തില്‍ എത്തും.
7. Ernakulam Jn. – MGR Chennai Central special train, എറണാകുളം ജങ്ക്ഷന്‍ – ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍, Train No.06078
എറണാകുളം ജങ്ക്ഷന്‍ – ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍, 12.09.2019ന് (സെപ്റ്റംബര്‍ 12) വൈകുന്നേരം 17.15ന് എറണാകുളം സൌത്തില്‍ നിന്നും പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 05.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
Train No.06077, Train No.06078 എന്നീ രണ്ടു ട്രെയിനുകളിലും എ സി 2-tier, എ സി 3-tier, സ്ലീപര്‍ ക്ലാസ്സ് കോച്ചുകള്‍ ഉണ്ടാകും. ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ സ്റ്റേഷനുകളില്‍ നിര്‍ത്തും.
- Train No.06077 ചെന്നൈ സെന്‍ട്രല്‍ – എറണാകുളം ടൌണ്‍ സ്പെഷ്യല്‍ ട്രെയിന്‍ എറണാകുളം ജങ്ക്ഷന്‍ (എറണാകുളം സൌത്ത്) സ്റ്റേഷനിലും നിര്‍ത്തും.
- Train No.06078 എറണാകുളം ജങ്ക്ഷന്‍ – ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍ പെരമ്പൂര്‍ സ്റ്റേഷനിലും നിര്‍ത്തും.
7. Suvidha special trains between MGR Chennai Central – Kochuveli, ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി സുവിധ ട്രെയിന്‍, Train No.82637
ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി സുവിധ ട്രെയിന്‍, 10.09.2019ന് (സെപ്റ്റംബര്‍ 10) ഉച്ച തിരിഞ്ഞ് 15.00 മണിയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 09.05ന് കൊച്ചുവേളിയില്‍ എത്തും.
8. Kochuveli – MGR Chennai Central Suvidha special train, കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ സുവിധ സ്പെഷ്യല്‍ ട്രെയിന്‍, Train No.82638
കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ സുവിധ സ്പെഷ്യല്‍ ട്രെയിന്‍, 11.09.2019ന് ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട്, അടുത്ത ദിവസം രാവിലെ 05.25 ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
Train No.82638, Train No.82637 എന്നീ രണ്ടു ട്രെയിനുകളിലും എ സി 3-tier, എ സി ചെയര്‍ കാര്‍, സ്ലീപര്‍ ക്ലാസ്സ് എന്നിവയുണ്ടാകും. ആര്‍ക്കോണം, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
- Train No.82638 കൊച്ചുവേളി – ചെന്നൈ സെന്‍ട്രല്‍ സുവിധ സ്പെഷ്യല്‍ ട്രെയിന്‍, പെരമ്പൂര്‍ സ്റ്റേഷനിലും നിര്‍ത്തും.