ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ യുവതി റോഡിലേക്ക് വീശിയെറിഞ്ഞു, കണ്ടുനിന്നവർ അന്തംവിട്ടു- വീഡിയോ

കാറിലെത്തിയ യുവതിയാണ് നോട്ടുകൾ റോഡിലേക്ക് വീശിയെറിഞ്ഞത്

സോൾ: ദക്ഷിണ കൊറിയയിൽ റോഡിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ വീശിയെറിഞ്ഞ് യുവതി. കാറിലെത്തിയ യുവതിയാണ് നോട്ടുകൾ റോഡിലേക്ക് വീശിയെറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കാറിൽനിന്നും യുവതി നോട്ടുകൾ പുറത്തേക്ക് എറിയുന്നത് വ്യക്തമാണ്. വാർത്താ ഏജൻസി യോൻഹാപ് ന്യൂസ് റിപ്പോർട്ട് പ്രകാരം 15.8 മില്യൻ വോൺ (9 ലക്ഷം ഇന്ത്യൻ രൂപ) വിവിധ ഇടങ്ങളിൽ നിന്നായി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 11 ഇടങ്ങളിലായാണ് യുവതി പണം വീശിയെറിഞ്ഞത്. റോഡുകളിൽ പണം കണ്ട ജനങ്ങൾ അവയെല്ലാം ശേഖരിച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അതേസമയം, പാവപ്പട്ടവരെ സഹായിക്കാനാണ് മകൾ പണം റോഡിൽ വീശിയെറിഞ്ഞതെന്നാണ് സംഭവത്തെക്കുറിച്ച് യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞതെന്ന് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിക്ക് പണം തിരികെ നൽകാനാണ് പൊലീസ് നീക്കം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: South korean woman throws away cash worth millions on road

Next Story
ചൈനയിൽ യുഎസ്, ഇന്ത്യ എംബസികൾക്ക് സമീപം സ്‌ഫോടനമെന്ന് റിപ്പോർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com