/indian-express-malayalam/media/media_files/2025/12/21/south-africa-2025-12-21-12-54-21.jpg)
South Africa Shooting Updates
South Africa Shooting Updates:ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് 40 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെരുവിലൂടെ നടന്നുപോയവർക്ക് നേരെ അക്രമികൾ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Also Read:ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു നാടൻ മദ്യശാലയ്ക്ക് സമീപത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഗൗട്ടെങ് പ്രവിശ്യാ പോലീസ് വക്താവ് ബ്രിഗേഡിയർ ബ്രെൻഡ മുറിഡിലി അറിയിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Also Read:ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി; വ്യാപക പ്രതിഷേധം
ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ വെടിവെപ്പാണിത്. ഡിസംബർ ആറിന് പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ നടന്ന സമാനമായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരനടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു.
Also Read:എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടു: ഫയലുകൾ വെളിപ്പെടുത്തുന്നതെന്ത് ? മറച്ചുവെക്കുന്നതെന്ത് ?
ലോകത്ത് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us