scorecardresearch

ആരോഗ്യനില മെച്ചപ്പെട്ടു; ഇനി ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്

കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്

ആരോഗ്യനില മെച്ചപ്പെട്ടു; ഇനി ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്
Mumbai: BCCI Cricket Advisory Committee (CAC) members Sourav Ganguly, VVS Laxman and BCCI acting secretary Amitabh Choudhary during a press conference regarding the Indian cricket team coach selection, in Mumbai on Monday. PTI Photo by Santosh Hirlekar (PTI7_10_2017_000170B)

കൊൽക്കത്ത: ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്. ജനുവരി ആറിന് അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 കാരനായ ഗാംഗുലിക്ക് രാവിലെ പ്രൈവറ്റ് ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഇതുവരെ രണ്ട് ആൻജിയോപ്ലാസ്റ്റി ചെയ്തതും വിജയകരമായതിനെ തുടർന്നാണ് ഇനി വേണ്ട എന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് വൈദ്യസംഘം തീരുമാനിച്ചത്.

കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. രക്തധമനിയിലെ തടസ്സം പൂര്‍ണമായും ഒഴിവാക്കിയെന്നും ഒരുമാസംകൊണ്ട് പൂര്‍ണ ആരോഗ്യവാനാവുമെന്നും ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sourav ganguly stable likely to be discharged from hospital on wednesday