ശ്രീനഗർ: ബാരമുള്ള ജില്ലയിലെ സോപൂറിൽ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന ഇവിടം വളയുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു.

രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിവെച്ച് പ്രദേശമാകെ നിരീക്ഷണ വലയത്തിലാക്കി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സോപൂർ ​പൊലീസും സൈന്യവും സംയുക്​തമായി നടത്തുന്ന തെരച്ചിൽ സോപൂർ മേഖലയിൽ ഇപ്പോഴും തുടരുകയാണ്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook