5 ദിവസമായി കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ കണ്ടെത്തി. ദില്ലി പൊലീസാണ് എസ്പിജിയുടെ കമാൻഡോയായ ഇയാളെ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഏത് സാഹര്യത്തിലാണ് ഇയാളെ കാണാതായതെന്നും അന്വേഷിച്ച് വരികയാണെന്ന് ഡെൽഹി പൊലീസ് മേധാവി ബി.കെ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംമ്പർ 1 നാണ് സുരക്ഷ ഉദ്യോഗസ്ഥനായ രാകേഷ് കുമാറിനെ കാണാതായത്. രാവിലെ 10 മണിക്ക് വീടുവിട്ട് ഇറങ്ങിയ രാകേഷ് പിന്നീട് വീട്ടിലെത്തിയില്ല. രാകേഷിന്റെ കുടുംബാഗങ്ങൾ നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. എസ്പിജിയുടെ കമാൻഡോയായ രാകേഷിന്രെ തിരോധാന വാർത്ത ഇന്നാണ് ലോകം പുറത്തറിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ