/indian-express-malayalam/media/media_files/uploads/2022/07/Sonia-Gandhi.jpg)
മണിപ്പൂര്‍ സംഘര്‍ഷം കലാപം: രാജ്യത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചതായി സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപം രാജ്യത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. സംസ്ഥാനത്ത് കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ദുഃഖം അറിയിച്ചുള്ള സോണിയാ ഗാന്ധിയുടെ പ്രതികരണം. ആളുകള്‍ വീട് എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത് കണ്ടതില്‍ തനിക്ക് വളരെ സങ്കടമുണ്ടെന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
''അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ആളുകള്‍ വീടെന്ന് വിളിക്കുന്ന ഒരേയൊരു സ്ഥലത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും ജീവിതകാലം മുഴുവന്‍ അവര്‍ നിര്‍മ്മിച്ചതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കാണുമ്പോള്‍ എനിക്ക് വളരെ സങ്കടമുണ്ട്. സമാധാനപരമായി സഹവസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ പരസ്പരം തിരിയുന്നത് കാണുമ്പോള്‍ ഹൃദയഭേദകമാണ്,'' സോണിയ പറഞ്ഞു.
മണിപ്പൂര്‍ എല്ലാ മതങ്ങളിലും പശ്ചാത്തലങ്ങളിലും ഉള്ള ആളുകളെ സ്വീകരിച്ചിട്ടുണ്ട്. സാഹോദര്യത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിന് വളരെയധികം വിശ്വാസവും സല്‍സ്വഭാവവും ആവശ്യമാണ്, വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും തീജ്വാലകള്‍ ആളിക്കത്തിക്കാന്‍ ഒരൊറ്റ തെറ്റായ നടപടി മതി സോണിയ പറഞ്ഞു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി കൂടുതല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
''ഒരു അമ്മയെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ വേദന മനസ്സിലാക്കുന്നു, നിങ്ങളുടെ നല്ല മനസ്സാക്ഷിയോട് വഴി കാണിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. വരും ആഴ്ചകളിലും മാസങ്ങളിലും ഞങ്ങള്‍ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ദീര്‍ഘമായ യാത്ര ആരംഭിക്കുകയും ഈ പരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ശക്തരാകുകയും ചെയ്യുമെന്നത് എന്റെ ആത്മാര്‍ത്ഥമായ പ്രതീക്ഷയാണ്. മണിപ്പൂരിലെ ജനങ്ങളില്‍ എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്, ഒരുമിച്ച് ഈ അഗ്‌നിപരീക്ഷയെ മറികടക്കുമെന്ന് എനിക്കറിയാം, ''അവര്‍ പറഞ്ഞു.
ജൂണ്‍ 19 ന് മണിപ്പൂരിലെ 110-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത വംശീയ കലാപം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. മണിപ്പൂരിലെ അക്രമം നിയന്ത്രിക്കുന്നതില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സര്‍ക്കാരിന്റെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയമാണ് പരാജയപ്പെട്ടതെന്ന് കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. മണിപ്പൂര്‍ മുഖ്യമന്ത്രിയെ 'ഇപ്പോഴത്തെ വംശീയ അക്രമത്തിന്റെ ശില്പി' എന്നും അവര്‍ വിശേഷിപ്പിച്ചു, അദ്ദേഹം പ്രതിരോധ നടപടികളും സത്വര നടപടികളും സ്വീകരിച്ചിരുന്നെങ്കില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.