Latest News
Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യത്ത് 60,471 പുതിയ കേസുകള്‍; 2,726 കോവിഡ് മരണം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍; ദേശിയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

സ്ത്രീകൾക്കെതിരായ ആക്രമണം; ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി സോണിയ ഗാന്ധി

തിങ്കളാഴ്ച സോണിയയുടെ 73-ാം ജന്മദിനമാണ്

sonia gandhi, ie malayalam

ന്യൂഡൽഹി: സോണിയ ഗാന്ധി ഇത്തവണ പിറന്നാൾ ആഘോഷിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പീഡനങ്ങളുടെയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുടെയും പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തിങ്കളാഴ്ച ജന്മദിനം ആഘോഷിക്കില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച സോണിയയുടെ 73-ാം ജന്മദിനമാണ്.

പീഡനങ്ങളും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും കാരണം ദുഃഖിതയായതിനാൽ ജന്മദിനം ആഘോഷിക്കരുതെന്ന് സോണിയ തീരുമാനിച്ചതായി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയും, ഉന്നാവയിൽ പീഡനപരാതി നൽകിയ പെൺകുട്ടിയെ തീ കൊളുത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സോണിയയുടെ തീരുമാനം. ഇതിനു പുറമേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read Also: വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു, തോക്ക് തട്ടിയെടുത്ത് വെടിയുതിർത്തു; ഹൈദരാബാദ് ഏറ്റുമുട്ടലിൽ വിശദീകരണവുമായി പൊലീസ്

ഹൊദരാബാദിലെ ഷംഷാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണു ക്രൂരമായ കൊലപാതകം നടന്നത്. ഇരുപത്തിയാറുകാരിയായ വെറ്ററിനറി ഡോക്ടറെ ലോറി ഡ്രൈവറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം പെട്രൊള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ പിടിയിലായ 4 പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നിരുന്നു. യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്തു വെടിവച്ച ഇവരെ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നുവെന്നാണ് കേസന്വേഷണത്തിനു നേതൃത്വം നൽകിയ സൈബരാബാദ് പൊലീസ് കമ്മിഷണർ വി.സി.സജ്ജനാർ പറഞ്ഞത്.

ഉന്നാവയിൽ വിവാഹ വാഗ്‌ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ 23 കാരിയായ പെൺകുട്ടിയെയാണ് അഞ്ചുപേർ ചേർന്നു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകവെ വ്യാഴാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അന്നു വൈകീട്ട് എയർ ആംബുലൻസിൽ ലക്‌നൗവിലെ ആശുപത്രിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. എന്നാൽ ഹൃദയ സ്തംഭനത്തെ തുടർന്ന് രാത്രി 11.40 ഓടെ പെൺകുട്ടി മരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sonia gandhi not to celebrate birthday

Next Story
തെലങ്കാന വെടിവയ്‌പ് മുഴുവൻ രാജ്യത്തിനുളള സന്ദേശമെന്ന് മന്ത്രി തലസാനി ശ്രീനിവാസ് യാദവ്Talasani Srinivas Yadav, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com