ന്യൂഡല്‍ഹി : ഷിംലയില്‍ അവധിയില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് തിരിച്ചു ഡല്‍ഹിയില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എഴുപതു വയസ്സു തികഞ്ഞ സോണിയാഗാന്ധിയുടെ ആരോഗ്യാവസ്ഥ ഏതാനും വര്‍ഷമായി മോശപ്പെട്ടു വരികയാണ്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയ മടങ്ങിയിരുന്നു.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഷിംലയിലായിരുന്ന സോണിയയെ തിരിച്ചു ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു ആശുപതിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര് ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയാ ഗാന്ധി.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കോണ്‍ഗ്രസ് പ്രസിഡന്റിനെ വൈകാതെ തന്നെ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധി പകരം വെക്കും എന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.