Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

സോണിയ ഗാന്ധിയുടെ ജന്മദിനാഘോഷം: ഉള്ളി വിതരണം ചെയ്‌ത് കോണ്‍ഗ്രസ്, വീഡിയോ

സോണിയ ഗാന്ധിയുടെ 73-ാം ജന്മദിനമാണിന്ന്

ചെന്നെെ: വ്യത്യസ്തമായ രീതിയില്‍ സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഓരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു കിലോ ഉള്ളി വിതരണം ചെയ്താണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് തങ്ങളുടെ അധ്യക്ഷയുടെ ജന്മദിനം ആഘോഷമാക്കിയത്. രാജ്യത്ത് ഉള്ളിവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ വ്യത്യസ്ത ജന്മദിനാഘോഷം. ഉള്ളിവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു ജന്മദിനാഘോഷം.

പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.നാരായണസാമിയാണ് കേക്ക് മുറിച്ചതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു കിലോ വീതമുള്ള ഉള്ളി പാക്കറ്റുകള്‍ നല്‍കിയത്. തമിഴ്‌നാട്ടില്‍ പലയിടത്തും ഒരു കിലോ ഉള്ളിക്ക് 200 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. സോണിയ ഗാന്ധിക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 73-ാം ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. സോണിയ ഗാന്ധിക്ക് ദീര്‍ഘായുസുണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sonia gandhi birthday celebration congress leaders distributes onion

Next Story
കര്‍ണാടക: സിദ്ധരാമയ്യ നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com