ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയുടെ ഭാഗമായാണ് സോണിയയെ ഡൽഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്.
2017 ൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് സോണിയയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2017 ഫെബ്രുവരിൽ ശ്വാസതടസത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്തു. ആസ്മ അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ സോണിയയ്ക്കുണ്ടെന്നും കാലാവസ്ഥയിലുണ്ടായ മാറ്റം അവരുടെ ശ്വാസകോശ പ്രവർത്തനത്തെ ബാധിച്ചുവെന്നുമായിരുന്നു അന്നു ഡോ.ഡി.എസ്.റാണ പറഞ്ഞത്.
Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ്: വാദത്തിനിടെ തെലങ്കാന ഏറ്റുമുട്ടൽ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ
2016 നവംബറിൽ കടുത്ത പനിയെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് സോണിയയെ ഡിസ്ചാർജ് ചെയ്തത്.