ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ ജയിലിലായ സൽമാൻ ഖാനെ പരിഹസിക്കുകയാണ് ഗായികയും എഴുത്തുകാരിയുമായ സോന മൊഹപത്ര. ട്വിറ്ററിലൂടെയാണ് സോനത്തിന്റെ പരിഹാസം.
സൽമാന്റെ പ്രവൃത്തിക്ക് പിതാവ് മാപ്പ് ചോദിക്കുമോയെന്നും ബോളിവുഡ് ഇൻഡസ്ട്രി ഇനി എന്തു ചെയ്യുമെന്നും സോനം ട്വിറ്ററിലൂടെ ചോദിക്കുന്നു. എപ്പോഴാണ് ജാമ്യം? അടുത്ത ബ്ലോക്ബസ്റ്റർ റിലീസ് എന്നാണ്? എന്നും സോനം കളിയാക്കി ചോദിച്ചിട്ടുണ്ട്.
So, what new inane defence will Madhu Kishwar sprout now? Nafisa Ali? RJ Rishi Kannan? Will daddy say sorry on his behalf? What will the suck ups in the industry do? When's bail? When's the next block buster release? Dabangg'concert' tour dates? Big Boss? Charity drives?
— SONA (@sonamohapatra) April 5, 2018
ഇതിനു മുൻപ് മറ്റൊരു കേസിൽ സൽമാൻ കുറ്റക്കാരനെന്ന് തെളിഞ്ഞപ്പോൾ പിതാവ് മകനു പകരമായി മാപ്പ് ചോദിച്ചിരുന്നു. സൽമാൻ ഖാനെതിരെ ഇതിനു മുൻപും സോനം വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
സൽമാൻ ഖാൻ ജയിലിൽ ആയതിൽ താൻ സന്തോഷിക്കുന്നതായി ബിഗ് ബോസ് മുൻ മൽസരാർത്ഥി സോഫിയ ഹായതും പറഞ്ഞിട്ടുണ്ട്. കർമ്മ ഫലമാണ് സൽമാനെ ജയിലിലാക്കിയതെന്നും അദ്ദേഹത്തിന്റെ ചെയ്ത പ്രവൃത്തിക്ക് ജയിലിൽ പോകേണ്ടി വന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും സോഫിയ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook