ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ മകന്‍ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിര്‍സോദ് ഗ്രാമത്തിലാണ് സംഭവം. എഴുപത്തഞ്ചുകാരിയായ ഗിരിജ ഭായ് സെന്‍ ആണ് വെട്ടേറ്റ് മരിച്ചത്. 100 രൂപ നല്‍കാത്തതിനാല്‍ മകന്‍ സന്തോഷ് സെന്‍ (35) കോടാലി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നെന്ന് അമോല പൊലീസ് അറിയിച്ചു.

കൊല നടത്തിയ ശേഷം വീട് പൂട്ടി പുറത്തിറങ്ങിയ സന്തോഷ്, വീടിനു ചുറ്റും കാക്കകള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അരുതാത്തതെന്തോ നടന്നതായും നാട്ടുകാരോടു പറഞ്ഞു. പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ വീടിനകത്ത് കടന്നപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന ഗിരിജയെ കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ സന്തോഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ