പുണൈ: വിശപ്പ് സഹിക്കാനാവാതെ അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ അമ്മയുടെ ഹൃദയം തിന്നു. പുണെയിലെ കോൽഹാപൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം അമ്മയുടെ ഹൃദയം ചട്നിയും കുരുമുളകും ചേർത്ത് കഴിക്കുകയായിരുന്നുവെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. 65 കാരിയായ യെലാവയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നാലെ 27 കാരനായ മകൻ സുനിൽ കുച്ചാകുർണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.

കൺസ്ട്രക്ഷൻ തൊഴിലാളിയാണ് സുനിൽ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് ഇയാളെന്ന് ഷാഹുപുരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പറഞ്ഞതായി മിഡ് ഡേ റിപ്പോർട്ട് ചെയ്തു. സുനിലിന്റെ ഭാര്യ കുട്ടികൾക്കൊപ്പം മംബൈയിലെ സ്വന്തം മാതൃവീട്ടിലാണ് താമസം. സംഭവദിവസം സുനിൽ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ആദ്യം അടുത്ത വീട്ടിൽ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെന്നു. അവിടെ ഭക്ഷമില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം വീട്ടിലേക്ക് എത്തി. വീട്ടിലെത്തിയ ഉടൻ അമ്മയുമായി വഴക്കിട്ടു. പെട്ടെന്ന് അമ്മയുടെ വായ് പൊത്തിപ്പിടിച്ചശേഷം കുത്തിക്കൊന്നുവെന്നും ഇൻസ്പെക്ടർ പറഞ്ഞു.

അതിനുശേഷം അമ്മയുടെ ഹൃദയം മുറിച്ചെടുത്ത് ഒരു പാത്രത്തിലാക്കി. ചട്നിയും കുരുമുളകും കൂട്ടി കഴിച്ചു. വീട്ടിൽനിന്നും പുറത്തിറങ്ങിയ ഇയാളുടെ കൈകളിൽ രക്തം കണ്ടതിനെത്തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും ഇൻസ്പെക്ടർ മിഡ് ഡേയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ