/indian-express-malayalam/media/media_files/uploads/2018/08/Somnath-Chatterjee-1.jpg)
Former Lok Sabha Speaker Somnath Chatterjee passes away
Somnath Chatterjee dies: കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മുൻ സിപിഎം നേതാവും മുൻ ലോക്‌സഭ സ്‌പീക്കറുമായിരുന്ന സോമനാഥ് ചാറ്റർജി അന്തരിച്ചു. അസുഖബാധിതനായി വെളളിയാഴ്ച മുതൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 8.30 യോടെയായിയിരുന്നു അന്ത്യം.
Sorry to hear of the passing of Shri Somnath Chatterjee, former Speaker of the Lok Sabha and a veteran parliamentarian who had a forceful presence in the House. A loss for public life in Bengal and India. My condolences to his family and innumerable well-wishers #PresidentKovind
— President of India (@rashtrapatibhvn) August 13, 2018
89 വയസായിരുന്നു. ജൂണിൽ പക്ഷാഘാതം നേരിട്ടതിന് ശേഷമാണ് സോമനാഥ് ചാറ്റർജിയുടെ ശാരീരിക നില അതീവ ഗുരുതരമായത്. 2014 ൽ നേരിയ പക്ഷാഘാതം ഇദ്ദേഹം മറികടന്നതാണ്. എന്നാൽ ജൂണിൽ നേരിട്ട പക്ഷാഘാതം അദ്ദേഹത്തെ തളർത്തി. വെളളിയാഴ്ച നില അതീവ ഗുരുതരമായതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
Former look sabha speaker Somnath Chaterjee(da) no more .
Salute to a great Parliamentarian. #SomnathChatterjeepic.twitter.com/4eouzPMkHT— Manik Sarkar (@CM_Sarkar) August 13, 2018
I am sorry to know about the sad demise of Shri #SomnathChatterjee. In spite of our ideological differences, we cherished a very cordial relationship. My heartfelt condolences to the bereaved family.
— Sushma Swaraj (@SushmaSwaraj) August 13, 2018
മുൻ സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റർജി, ബംഗാളിൽ നിന്ന് പത്ത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് അദ്ദേഹം ലോക്‌സഭ സ്‌പീക്കറായത്. 2004 മുതൽ 2009 വരെ സ്പീക്കറായി തുടർന്ന അദ്ദേഹം ഈ കാലഘട്ടത്തിലാണ് പാർട്ടിയോട് തെറ്റിപ്പിരിഞ്ഞത്.
I mourn the passing away of Shri Somnath Chatterjee, 10 term MP and former Speaker of the Lok Sabha. He was an institution. Greatly respected and admired by all parliamentarians, across party lines. My condolences to his family at this time of grief. #SomnathChatterjee
— Rahul Gandhi (@RahulGandhi) August 13, 2018
ഇന്ത്യയും അമേരിക്കയും തമ്മിലുളള ആണവ കരാറിന് പിന്നാലെയാണ് യുപിഎ സർക്കാരിനുളള പിന്തുണ സിപിഎം പിൻവലിച്ചത്. അന്ന് സോമനാഥ് ചാറ്റർജിയോട് സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ സിപിഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോമനാഥ് ചാറ്റർജി ഇതിന് തയ്യാറായില്ല. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണ് അദ്ദേഹത്തെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
Deeply saddened by the passing away of former LokSabha Speaker Shri #SomnathChatterjee. My heartfelt condolences to his family members, may god give them strength to bear this loss... May his soul rest in peace.
— Ashok Gehlot (@ashokgehlot51) August 13, 2018
1971 മുതൽ 2009 വരെ പാർലമെന്റംഗമായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ മാത്രമാണ് തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത്. അന്ന് മമത ബാനർജിയായിരുന്നു അദ്ദേഹത്തെ തോൽപ്പിച്ച എതിർ സ്ഥാനാർത്ഥി. സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില വഷളായത് അറിഞ്ഞ് ഇടത് നേതാക്കളടക്കം നിരവധി പേർ ആശുപത്രിയിലെത്തിയിരുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് പാര്‍ട്ടി ഭരണഘടനയാണ് വലുതെന്നായിരുന്നു ചാറ്റര്‍ജിയെ പുറത്താക്കിയതിനോടുള്ള ബെംഗാള്‍ സെക്രട്ടറി ബിമന്‍ ബോസിന്‍റ പ്രതികരണം. സോമനാഥ് ചാറ്റര്‍ജി ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്പീക്കർ സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞതിനോടാണ് അദ്ദേഹം ഇത്തരത്തിൽ മറുപടി പറഞ്ഞത്.
2008 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റർജി, 2009 ൽ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു. സ്പീക്കർ കാലാവധി പൂർത്തിയാക്കിയതോടെയായിരുന്നു ഇത്. തന്‍റെ രാഷ്ട്രീയ നിലപാട് തെറ്റായിരുന്നു എന്നോ അതില്‍ ദുഖിക്കുന്നതായോ മരണം വരെ സോമനാഥ് ചാറ്റര്‍ജി പറഞ്ഞിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.