ചില വലിയ കാര്യങ്ങള്‍ നടന്നിട്ടുണ്ട്; പിന്നീട് വെളിപ്പെടുത്താം: രാജ്‌നാഥ് സിങ്

അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ വെടിയുണ്ടകളുടെ കണക്കെടുപ്പ് നടത്താനല്ല, മറിച്ച് ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

rajnath singh

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. പ്രകോപനങ്ങള്‍ ഇല്ലാതെ പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നാണ് സൂചന.

‘ചില കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. എന്നെ വിശ്വസിക്കൂ, രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചില വലിയ കാര്യങ്ങളാണ് നടന്നത്. വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്നും നിങ്ങള്‍ക്ക് കണ്ടറിയാം,’ എന്നായിരുന്നു രാജ്‌നാഥ് സിങിന്റെ വാക്കുകള്‍. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്തശേഷമുള്ള പ്രസംഗത്തിലാണ് രാജ്നാഥ് സിങ് മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ നല്‍കിയത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ കൊലപ്പെടുത്തിയ ബി.എസ്.എഫ് ജവാന്‍ നരേന്ദര്‍ സിങിന്റെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ രാജ്നാഥ് സിങ് നല്‍കിയത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പാകിസ്താനില്‍ നിരവധി മരണങ്ങള്‍ ഉണ്ടായി എന്ന് സൈന്യം സ്ഥിരീകരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ വെടിയുണ്ടകളുടെ കണക്കെടുപ്പ് നടത്താനല്ല, മറിച്ച് ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

51 നഗരങ്ങളിലെ 53 വേദികളിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് അനുസ്മരണം നടക്കുന്നത്. ജോധ്പുര്‍ മിലിറ്ററി സ്റ്റേഷനില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പിന്നീട് കൊണാര്‍ക്ക് യുദ്ധസ്മാരകവും സന്ദര്‍ശിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

‘മാതൃരാജ്യത്തിന്റെ സുരക്ഷക്കായി ത്യാഗം ചെയ്യുന്ന സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി കൊണാര്‍ക്ക് യുദ്ധ സ്മാരകത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചത്. പരാക്രം പര്‍വ് എന്ന പേരിലാണ് 2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം രാജ്യം ആചരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Something big has happened rajnath singh

Next Story
ശബരിമല: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് ദേവസ്വം ബോർഡ് യോഗം ഒക്ടോബർ മൂന്നിന് ചേരുംMandala Pooja Festival 2019 Date, Mandala Pooja in Sabarimala Temple,makaravilakku 2019, makaravilakku 2019 date, makaravilakku live, sabarimala makaravilakku 2019, sabarimala temple makaravilakku, sabarimala makaravilakku special trains, sabarimala makaravilakku travel, sabarimala temple makaravilakku, ശബരിമല മകരവിളക്ക്, ശബരിമല മകരവിളക്ക് എന്ന്, മകരവിളക്ക് ഉത്സവം, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com